കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ബോട്ട്മാർഗം വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്താനുള്ള ശ്രമം തകർത്ത് കോസ്റ്റ്ഗാർഡ്. നാലരക്കോടിയിലേറെ വിലവരുന്ന 40 കിലോഗ്രാം ഹാഷിഷ് ഓയിലുമായാണ് പ്രതികളെ പിടികൂടിയത്.
അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി. പിടിയിലായവരെല്ലാം ഏഷ്യൻ വംശജരാണ്. ഗൾഫ് മേഖലയിൽ സമീപ ദിവസങ്ങളിലായി വൻലഹരിവേട്ടയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഒമാനിലും സമാനമായ രീതിയിലുള്ള ലഹരിവേട്ട നടന്നിരുന്നു. വടക്കന്‍ ബാത്തിനയിൽനിന്നു പിടികൂടിയ പ്രതികളില്‍നിന്ന് 100 കിലോഗ്രാം ഹാഷിഷും 25 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും പിടിച്ചെടുത്തു.