ഞാനും ദിലീപും നല്ല സുഹൃത്തുക്കളാണ്. പക്ഷേ, പൂർണമായും വ്യത്യസ്തരായ രണ്ട് ആളുകളാണ്. അതുകൊണ്ടാണു ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്. ഞാൻ പെട്ടെന്നു ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്ന ആളാണ്.
എന്നാൽ ദിലീപ് ഒരിക്കലും ദേഷ്യപ്പെടാത്ത ആളാണ്. പ്രതികാരം സൂക്ഷിക്കാത്ത ആളാണ്. ഒരാൾ നമ്മളെ ക്കുറിച്ചു മോശം പറഞ്ഞതായി അറിഞ്ഞാൽ എപ്പോഴും നമ്മുടെ മനസിൽ അയാളോടുള്ള അനിഷ്ടം ഉണ്ടാകും. ദിലീപ് വളരെ പെട്ടെന്നു ക്ഷമിക്കുന്ന ആളാണ്. പുറമെ ഉള്ളവർക്ക് അതറിയില്ല.
ഞങ്ങൾക്ക് 30 കൊല്ലമായി അറിയാം. ദിലീപും ഞാനും ആദ്യത്തെ ആറേഴുകൊല്ലം ഒരേ മുറിയിൽ കഴിഞ്ഞ ആളുകളാണ്.ദിലീപുമായി ഇനിയൊരു സിനിമ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാവില്ല. സിനിമയുടെ കാര്യമാണ്. ചാന്തുപൊട്ട് ചെയ്യുന്ന സമയത്ത് ദിലീപുമായി ശക്തമായ പിണക്കമായിരുന്നു.
അങ്ങനെയുണ്ടാകും, ആക്ടറും ഡയറക്ടറും തമ്മിൽ. പലപ്പോഴും ഇത്തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാകും. അത്രയും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആക്ടേഴ്സ് പലപ്പോഴും അസ്വസ്ഥരായിരിക്കും. ഡയറക്ടറും അസ്വസ്ഥനായിരിക്കും. അതുകൊണ്ടുതന്നെ സിൻസിയറായി അവരവരുടെ ജോലിയെടുക്കുന്ന ആക്ടറും ഡയറക്ടറും തമ്മിൽ അസ്വസ്ഥതകളുണ്ടാകും. അത് ഉണ്ടാകുന്നതു നല്ലതാണ്.
-ലാൽ ജോസ്