ലക്നോ: മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതിമാർക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കിൽ പോലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.
സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാർ സമർപ്പിച്ച അപേക്ഷയിലാണു കോടതി വിധി. അർഹമായ കേസിൽ ദമ്പതികൾക്ക് സുരക്ഷ നൽകാൻ കോടതിക്ക് കഴിയുമെന്നും എന്നാൽ ഭീഷണി ഇല്ലാത്ത സാഹചര്യത്തിൽ ദമ്പതിമാർ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ നേരിടാനും പഠിക്കണമെന്നും കോടതി വ്യക്തമാക്കി.