ലൂ​ക്ക മോ​ഡ്രി​ച്ച് മി​ലാ​നി​ലേ​ക്ക്

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍​നി​ന്ന് ക്രൊ​യേ​ഷ്യ​ന്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ലൂ​ക്ക മോ​ഡ്രി​ച്ച് ഇ​റ്റാ​ലി​യ​ന്‍ ഗ്ലാ​മ​ര്‍ ടീ​മാ​യ എ​സി മി​ലാ​നി​ലേ​ക്ക്. അ​മേ​രി​ക്ക ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പി​നു​ശേ​ഷം മോ​ഡ്രി​ച്ച് മി​ലാ​നി​ല്‍ ചേ​ക്കേ​റു​മെ​ന്നാ​ണ് വി​വ​രം.

മി​ലാ​ന്‍റെ സ്‌​പോ​ര്‍​ട്ടിം​ഗ് ഡ​യ​റ​ക്ട​റാ​ണ് മോ​ഡ്രി​ച്ച് എ​ത്തു​ന്ന വി​വ​രം പ​ങ്കു​വ​ച്ച​ത്. മി​ലാ​നു​മാ​യി ഒ​രു​വ​ര്‍​ഷ ക​രാ​റി​ലാ​യി​രി​ക്കും 39കാ​ര​നാ​യ മോ​ഡ്രി​ച്ച് ഒ​പ്പു​വ​യ്ക്കു​ക. ക​രാ​ര്‍ നീ​ട്ടാ​നു​ള്ള സാ​ഹ​ച​ര്യ​വു​മു​ണ്ട്. സീ​സ​ണി​ല്‍ 3.5 മി​ല്യ​ണ്‍ യൂ​റോ (34.97 കോ​ടി രൂ​പ) ആ​യി​രി​ക്കും മോ​ഡ്രി​ച്ചി​ന്‍റെ പ്ര​തി​ഫ​ല​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment