ഗൂഗിളിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയറായ മൈത്രി മംഗളിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ന്യൂയോർക്ക് സിറ്റിയിൽ ജീവിക്കാൻ എത്ര രൂപ ചെലവ് വരുമെന്നാണ് അവർ വീഡിയോയിൽ പറയുന്നത്. ഒരു മാസം 4 ലക്ഷം (ഏകദേശം $5,000) ചെലവാകുമെന്നാണ് മൈത്രിയുടെ വെളിപ്പെടുത്തൽ.
ഏകദേശം 3,000 ഡോളർ അതായത് 2,56,977.90 ഇന്ത്യൻ രൂപയാണ് വാടക മാത്രം വരുന്നത്. ദൈനംദിന ചെലവുകൾക്കും ഔട്ടിംഗിനും ഒക്കെയായി ഏകദേശം 1,000 മുതൽ 2,000 ഡോളർ വരെ (85,670.72 – 1,71,368.45 ഇന്ത്യൻ രൂപ) ചെലവാകും.യാത്രാ ചെലവുകൾ 200 ഡോളർ (8,568.42-17,136.84 ഇന്ത്യൻ രൂപ) ആകും. അങ്ങനെ മൊത്തം ഏകദേശം 5,000 ഡോളറാണ് ചെലവ് വരുന്നത്.
വർഷം $1,50,000 മുതൽ $2,00,000 (1,28,52,885 – 1,71,37,180) വരെ ആണ് ന്യൂയോർക്ക് സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറുടെ ശരാശരി ശമ്പളം എന്നാണ് മൈത്രി വെളിപ്പെടുത്തിയിരിക്കുന്നത്.
പോഡ്കാസ്റ്ററും കണ്ടന്റ് ക്രിയേറ്ററുമായ കുശാൽ ലോധ ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്തിരിക്കുന്ന റീൽ നിരവധിപ്പേരാണ് കമന്റ് ചെയ്തത്.