നോട്ട് ബുക്ക് എന്ന സിനിമയിലൂടെ മലയാള സിനിമാസ്വാദകർക്കു സുപരിചിതയാണ് പാർവതി തിരുവോത്ത്. പിന്നീട് ഒരിടവേളയ്ക്കുശേഷം തമിഴ് അടക്കമുള്ള ഭാഷാ സിനിമകളിൽ നായികയായി എത്തിയ പാർവതി മലയാളത്തിനും ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ചു. തന്റെ നിലപാടുകൾ ആരോടായാലും തുറന്നുപറയാൻ മടി കാണിക്കാത്ത പാർവതി ഇന്ന് ബോളിവുഡിലും തിളങ്ങാനുള്ള ഒരുക്കത്തിലാണ്. ഹൃത്വിക് റോഷൻ നിർമിക്കുന്ന സീരീസിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്.
സീരീസിന്റെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ പാർവതി പങ്കുവച്ച ഒരുകൂട്ടം ഫോട്ടോകൾ ഏറെ ശ്രദ്ധനേടുകയാണ്. വൻ മേക്കോവറിലാണ് പാർവതി ഫോട്ടോകളിൽ ഉള്ളത്. അവിടെ… അവൾ ഉദിക്കുന്നു… എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഒറ്റ നോട്ടത്തിൽ ഇത് പാർവതി ആണോ എന്ന ചോദ്യം ഉയർത്തുന്ന തരത്തിലാണ് മേക്കോവര്‍. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദ ഡേർട്ടി മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ മുന്‍പെങ്ങും കണ്ടിട്ടില്ലാത തരത്തിലുള്ള അതീവ ഗ്ലാമസായ 15 ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിരവധി കമന്റുകാണ് ചിത്രത്തിനു താഴെ നിറയുന്നത്. അഭിനന്ദിച്ചും വിമർശിച്ചുമുള്ള കമന്റുകൾ ഇതിൽപ്പെടും.
ഓഫ് ഷോൾഡർ ബോഡി കോൺ ഉടുപ്പാണ് പാർവതി പുതിയ ലുക്കിനായി തെരഞ്ഞെടുത്തത്. മുഴുവനായും ലെയ്സ് ഉപയോഗിച്ചാണ് ഉടുപ്പ് തയാറാക്കിയിരിക്കുന്നത്. ഹാലോവീൻ സ്പെഷൽ ഫോട്ടോഷൂട്ട് ആണോയെന്നാണ് പ്രേക്ഷകർ കമന്റായി ചോദിക്കുന്നത്. “കണ്ണിൽ ഉപയോഗിച്ചിരിക്കുന്ന ലെൻസ് നീലിയുടേതാണോ? ഇത് ന്യൂജൻ യക്ഷി, പാലമരത്തിൽ എന്തുണ്ട് വിശേഷം എന്നു തുടങ്ങി വ്യത്യസ്തമായ കമന്റുകൾ ചിത്രങ്ങൾക്കു താഴെ ആളുകൾ കുറിക്കുന്നുണ്ട്…
നേരത്തെ ബസാർ ഇന്ത്യയുടെ വുമൺ ഓഫ് ദി ഇയർ 2025 അവാർഡ് സമർപ്പണച്ചടങ്ങിൽ സ്റ്റൈലിഷ് ലുക്കിലെത്തിയ പാർവതിയുടെ ചിത്രങ്ങളും വൈറലായിരുന്നു.അതേസമയം, “പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ആണ് പാര്‍വതിയുടേതായി പ്രഖ്യാപിക്കപ്പെട്ട മലയാള ചിത്രം. പാര്‍വതി ആദ്യമായി പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദ് ആണ്.
ഉള്ളൊഴുക്ക് എന്ന സിനിമയ്ക്കുശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയ്ക്കുശേഷം വിജയരാഘവനും മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരുന്നുണ്ട്.

