സി​നി​മ ആ​ഗ്ര​ഹി​ച്ച് ഡോ​ക്ട​ര്‍  ആ​യ ആ​ളാ​ണു പ​പ്പയെന്ന് മമിത ബൈജു


ഞാ​നൊ​രു ഡോ​ക്ട​റാ​ക​ണം എ​ന്നാ​യി​രു​ന്നു പ​പ്പ​യു​ടെ ആ​ഗ്ര​ഹം. എ​ന്നാ​ല്‍ ആ​റേ​ഴു സി​നി​മ​ക​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഡോ​ക്ട​ര്‍ മോ​ഹം ഞാ​ന​ങ്ങ് ഉ​പേ​ക്ഷി​ച്ചു. പ​പ്പ​യ്ക്ക് ആ​ദ്യം അ​തി​ല്‍ വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. പി​ന്നെ പ​പ്പ​യും അ​ത് ഉ​ള്‍​ക്കൊ​ണ്ടു. കാ​ര​ണം എ​ന്താ​ണെ​ന്നാ​ല്‍ സി​നി​മാ​രം​ഗം പ​പ്പ​യ്ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു.

സി​നി​മാ സം​വി​ധാ​യ​ക​ന്‍ ആ​വു​ക ആ​യി​രു​ന്നു പ​പ്പ​യു​ടെ സ്വ​പ്നം. പ​ക്ഷേ, വീ​ട്ടി​ലെ സാ​മ്പ​ത്തി​ക​സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല പ​പ്പ ന​ന്നാ​യി പ​ഠി​ക്കു​ന്ന ആ​ളാ​യ​തു​കൊ​ണ്ട് പ​ഠി​ച്ചു ഡോ​ക്ട​റാ​യി.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ജോ​ലി ചെ​യ്തു. അ​തി​നു ശേ​ഷം അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ റി​സ​ര്‍​ച്ച് ചെ​യ്തു. അ​തി​നുശേ​ഷ​മാ​ണ് ഞ​ങ്ങ​ളു​ടെ നാ​ട്ടി​ല്‍ ത​ന്നെ സ്വ​ന്തം ക്ലി​നി​ക് തു​ട​ങ്ങി​യ​ത്. സി​നി​മ ആ​ഗ്ര​ഹി​ച്ച് ഡോ​ക്ട​ര്‍ ആ​യ ആ​ളാ​ണു പ​പ്പ. ഡോ​ക്ട​റാ​കാ​ന്‍ ആ​ഗ്ര​ഹി​ച്ച് സി​നി​മാ​രം​ഗം തെ​ര​ഞ്ഞെ​ടു​ത്ത ആ​ളാ​ണു ഞാ​ന്‍. -മ​മി​ത ബൈ​ജു

 

Related posts

Leave a Comment