വടക്കഞ്ചേരി: മഞ്ഞപ്ര കൊളയക്കാട്ടിൽ സ്കൂൾ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറേയും സഹായിയായ ഡ്രൈവറുടെ ഭാര്യയേയും ഒരു സംഘമാളുകൾ മർദ്ദിച്ചതായി പരാതി. അഞ്ചുമൂർത്തി മംഗലം മിച്ചാരംകോട് ഗണേഷ് ജോസഫ് (49), ഭാര്യ വിജയകുമാരി എന്നിവർക്കു നേരെയായിരുന്നു ആക്രമണം.
ആർടിഒ സ്കൂൾ വാഹനങ്ങൾ പരിശോധിച്ച് പിഴ ചുമത്തുന്നത് ഇവർ പരാതി നല്കുന്നതു കൊണ്ടാണെന്ന കുറ്റം ആരോപിച്ചാണ് മർദിച്ചതെന്നാണ് ഗണേഷ് ജോസഫ് വടക്കഞ്ചേരി എസ്ഐയ്ക്ക് നല്കിയ പരാതിയിൽ പറയുന്നു.കഴിഞ്ഞദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.
ഗണേഷ് ജോസഫിനെ തല്ലുന്നത് തടയാൻ ചെന്നപ്പോഴാണ് ഭാര്യ വിജയകുമാരിയേയും സംഘം മർദിച്ചത്. ഇരുവരും ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞ് പോലീസ് അന്വേഷണം ഉൗർജിതമാക്കി.