Set us Home Page

നഴ്‌സുമാരെ വിവാഹം കഴിക്കുന്ന പുരുഷന്മാരാണ്, മറ്റ് പ്രൊഫഷനുകളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നത്! പഠനത്തില്‍ തെളിഞ്ഞ കാരണങ്ങളിതൊക്കെ

ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്‌സുമാരെ പൊതുവെ വിശേഷിപ്പിക്കുന്നത്. മറ്റുള്ളവരോടുള്ള അവരുടെ ഇടപെടലും സമീപനവും ശുശ്രൂഷകളുമെല്ലാമാണ് അങ്ങനെയൊരു പേര് അവര്‍ക്ക് ലഭിക്കുന്നതിന് കാരണമായതും.

നഴ്‌സുമാരെ സംബന്ധിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ടാണിപ്പോള്‍ ചര്‍ച്ചയും ശ്രദ്ധേയവുമായിരിക്കുന്നത്. നഴ്‌സുമാരെ വിവാഹം കഴിക്കുന്ന പുരുഷന്മാരാണ്, മറ്റ് പ്രൊഫഷനുകളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നത് എന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. യുകെയിലെ ഒരുകൂട്ടം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്.

പല കാരണങ്ങളാണ് ഇതിന് തെളിവായി പറയുന്നത്. ഒരേസമയം കര്‍ക്കശക്കാരും ലോല ഹൃദയരുമാണ് നഴ്‌സുമാര്‍. ഒരു വ്യക്തിയുടെ ഏറ്റവും മോശം അവസ്ഥയില്‍ അവരോടൊപ്പമായിരിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യുന്നവരാണ് അവര്‍. പരാതികളും വേദനകളും പരിഹരിക്കുന്നവര്‍. ആ ശീലമനുസരിച്ച് ആവശ്യനേരങ്ങളില്‍ സപ്പോര്‍ട്ട് നല്‍കാന്‍ അവരെ കഴിഞ്ഞേ ആളുള്ളത്രേ.

ജീവിതത്തിലെ പ്രധാനപ്പെട്ടവയെ ആവശ്യമായ ശ്രദ്ധയും കരുതലും നല്‍കി സംരക്ഷിക്കാന്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക കഴിവുണ്ട്. ദിവസേന അത്യാഹിതങ്ങള്‍ കാണുന്നതുകൊണ്ട് ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് എപ്പോഴും നന്ദിയും കരുതലും ഉണ്ടാവും. ക്ഷമയുടെ കാര്യം പറയുകയേ വേണ്ട. ജോലിയുടെ ഓരോ നിമിഷത്തിലും അതാണല്ലോ അവര്‍ ശീലിച്ചിരിക്കുന്നത്.

കരുണയും സ്‌നേഹവും പങ്കുവയ്ക്കാന്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക കഴിവുണ്ട്. മികച്ച അമ്മമാരാകാനും അവരാണ് മിടുക്കര്‍. കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. ജീവിതത്തിലെ അത്യാഹിത സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യുന്നതിലും അവര്‍ വിരുതരാണ്.

വീണ്ടു വിചാരമില്ലാതെ എടുത്തുചാടി ഒരു തീരുമാനവും അവര്‍ ജീവിതത്തില്‍ എടുക്കുകയുമില്ല. ഇതുകൊണ്ടൊക്കെയാണത്രേ നഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നത്. പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS