ബാലതാരമായിരുന്ന കാലം മുതല്ക്കേ കഥാപാത്രങ്ങളുടെ കാര്യത്തില്‍ താന്‍ ഭാഗ്യവതിയായിരുന്നു. വെറുതെ വന്നുപോകുന്ന റോളുകളില്‍ അഭിനയിക്കേണ്ടി വന്നിട്ടില്ല എന്ന് മീന.
മരംചുറ്റിയോടുന്ന നായികാവേഷം ഞാനും ചെയ്തിട്ടുണ്ട്. അതിന്റെ എണ്ണം വളരെ കുറവാണ്. നായകന് തുല്യമല്ലെങ്കിലും അഭിനയിക്കാന്‍ സ്കോപ്പുളള ശക്തമായ വേഷങ്ങളാണ് എക്കാലവും ലഭിച്ചിട്ടുളളത്. വലിയ ഹീറോസിനൊപ്പം അഭിനയിക്കുമ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്ന തിയറ്റര്‍ വിട്ടിറങ്ങിക്കഴിഞ്ഞും മനസില്‍ തങ്ങിനില്ക്കുന്ന വേഷങ്ങളായിരുന്നു.
ചെയ്ത വേഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിച്ചിട്ടുണ്ട്. വീട്ടമ്മയായി ഒന്നിലേറെ പടങ്ങളില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന് വ്യത്യസ്തമായി എന്തു ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്താറുണ്ട് എന്ന് മീന.

