ജയ്പുര്‍: ഖേലോ ഇന്ത്യ അന്തര്‍സര്‍വകലാശാല അത്ലറ്റിക്സില് എംജിയുടെ സി.ബി. ഷിന്റോമോന്‍ റിക്കാര്‍ഡ് സ്വര്‍ണം. പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളജിലെ ഷിന്റോമോന്‍ റിക്കാര്‍ഡോടെ സ്വര്‍ണമണിഞ്ഞത്.ഒന്നാം വര്‍ഷ എംകോം വിദ്യാര്‍ഥിയായ ഷിന്റോമോന്‍, ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് പരിശീലനം.
ഇടുക്കി ശാന്തിഗ്രാം ചെമ്പന്മാവില് ബിജു രാജന്റെയും റീജയുടെയും രണ്ടാമത്തെ മകനാണ്. 14.31 സെക്കന്‍ഡിലാണ് ഷിന്റോമോന്‍ ഹര്‍ഡിലുകള്‍ കടന്നെത്തി ഫിനിഷിംഗ് ലൈന്‍ തൊട്ടത്. 2022ല്‍ വി. ഖോഡ്കെ കുറിച്ച 14.40 സെക്കന്‍ഡ് എന്ന സമയം ഇതോടെ തിരുത്തപ്പെട്ടു.

