കൊച്ചി: മേഘവിസ്ഫോടന ദുരന്തത്തില്‍ നാശം വിതരച്ച ഉത്തരാഖണ്ഡില്‍ കുടുങ്ങിയ തൃപ്പൂണിത്തുറ സ്വദേശികള്‍ നാട്ടിലെത്താന്‍ വൈകും. അപകട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഇവരെ ദുരന്തത്തിന് പിന്നാലെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയിട്ടുണ്ട്.
ഇവിടെ നിന്നും രണ്ട് ദിസവത്തിന് ശേഷമാകും പുറത്തെക്കിക്കുക. ഇതിനുശേഷമാകും നാട്ടിലേക്ക് തിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്.നിലവില്‍ സൈനിക ക്യാമ്പില്‍ കഴിയുന്ന തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ദേവിനഗറില്‍ ശ്രീനാരായണീയത്തില് നാരായണന് നായര്‍, ശ്രീദേവി പിള്ള എന്നിവര്‍ സുരക്ഷിതരാണെന്നുള്ള വിവരം കുടുംബാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ദുരന്തത്തിന് പിന്നാലെ ഇവരെ ഫോണില്‍ ബന്ധപ്പെടാനാകാതിരുന്നത് ആശങ്കയ്ക്ക് വഴി വച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാതാപിതാക്കള്‍ സുരക്ഷിതരാണെന്നുള്ള വിവരം ഇവരുടെ മകന് ശ്രീരാമിന് ലഭിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണ് മാതാപിതാക്കളെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതെന്നും അവരെ അവിടെനിന്നു മാറ്റാന്‍ രണ്ടു ദിവസമെടുക്കുമെന്ന് സൈന്യം അറിയിച്ചതായും മകന് പറഞ്ഞു.