കണ്ണൂർ: വീട്ടിനുള്ളിലെ അലമാരയിൽ നിന്ന് രണ്ടേകാൽ പവൻ സ്വർണം കവർന്ന കേസിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. പാപ്പിനിശേരി സ്വദേശി ഷനൂപിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
പാപ്പിനിശേരി അരയാലയിൽ സൂര്യ സുരേഷാണ് ആഭരണം നഷ്ടമായതു സംബന്ധിച്ച് പരാതി നൽകിയത്. വീടിനുള്ളിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന രണ്ടേകാൽ പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി നൽകിയത്.
ഓഗസ്റ്റ് 10 ന് രാത്രി എട്ടിനും പിറ്റേന്ന് രാത്രി എട്ടിനും ഇടയിൽ മോഷണം നടന്നതായി പരാതിയിൽ പറയുന്നു.

