പരീക്ഷയ്ക്ക് അര മാർക്ക് കുറഞ്ഞാൽ പോലും വഴക്ക് പറയുന്ന മാതാപിതാക്കളാണ് മിക്കവരും. അടുത്ത വീട്ടിലെ കുട്ടിയെ കണ്ട് പഠിക്കെന്ന് പറയാത്ത രക്ഷിതാക്കൾ കുറവാണ്. കുഞ്ഞുങ്ഹളുടെ മനസ് കാണാതെ പോകുന്പോൾ അവർ തിരിച്ച് പ്രതികരിക്കുന്ന പ്രവർത്തികൾ ചിലപ്പോൾ നമുക്ക് ഉൾക്കൊള്ളാൻ പോലും സാധിക്കാത്തതാണ്. അത്തരത്തിലൊരു വാർത്തായാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജയ്പൂരിലെ ഗോപാൽപുരയിലെ ഗുരു കൃപ കോച്ചിംഗ് സെന്ററിൽ നടന്ന സംഭവമാണ് പുറത്ത് വന്നത്.
കോച്ചിംഗ് സെൻററിൽ നടത്തിയ പരീക്ഷാഫലത്തിൽ ഒരു വിദ്യാർഥിനി ക്രമക്കേട് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളെ അധികൃതർ സെന്ററിലേക്ക് വിളിച്ചു വരുത്തി. ഇത് വിദ്യാർഥിനിക്ക് താങ്ങാവുന്നതിലും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കി. വീട്ടിലെത്തിയാൾ മാതാപിതാക്കൾ വഴക്കു പറയുമോ എന്നു പേടിച്ച് പെൺകുട്ടി വൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു.
കോച്ചിംഗ് സെന്ററിന്റെ മൂന്നാം നിലയിൽ നിന്നും പെൺകുട്ടി താഴേക്ക് ചാടാൻ ശ്രമിച്ചു. ഇത് കണ്ട അധ്യാപകൻ ഉടനെതന്നെ വിദ്യാർഥിയെ രക്ഷിക്കുകയായിരുന്നു. ടെറസിലേക്ക് നടന്നു പോകുന്ന പെൺകുട്ടിയെ അധ്യാപകൻ പിന്തുടരുകയും പെൺകുട്ടിയെ ചാടുന്നതിനു മുമ്പായി പുറകിലോട്ട് വലിച്ചുമാറ്റുകയുമായിരുന്നു.