നിഖില വിമൽ തന്റെ സഹോദരിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചെറുപ്പത്തില്‍ ഞാനും എന്റെ ചേച്ചിയും സാധാരണ സഹോദരിമാരെപോലെ അല്ലായിരുന്നു. എനിക്ക് അവളെയും അവള്‍ക്ക് എന്നെയും കണ്ടുകൂടായിരുന്നു.
അത്രയും ശത്രുതയില്‍ ആയിരുന്നു ഞങ്ങള്‍. അത് കഴിഞ്ഞ് ഇപ്പോള്‍ ഈ അടുത്ത കാലത്താണ് ഞങ്ങള്‍ ഒരുപാട് അടുപ്പം പുലര്‍ത്തിത്തുടങ്ങിയത്. ആ സമയത്ത് അവള് എനിക്ക് ഒരു സംരക്ഷണ കവചം പോലെ ആയി മാറി.
എന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും, എനിക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാലും, ഞാന്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്ത് കുളം ആക്കി കൊണ്ട് കൊടുത്തു കഴിഞ്ഞാലും അത് നന്നാക്കി എടുത്ത് തരുന്ന ഒരാളാണ് ഇപ്പോള്‍.
അവള് ഇപ്പോള്‍ സന്യാസം സ്വീകരിച്ചു. അത് അവളുടെ ഒരു പ്രഫഷന് പോലെ തന്നെയാണ് ഞാന്‍ കാണുന്നത്. അതിലേക്ക് വേണ്ടി ഒരുപാട് പ്രയത്നിച്ചു കൊണ്ടിരുന്ന ആളാണ് അവള്. എന്റെ സുഹൃത്തുക്കളൊക്കെ അവളെ ചാര്‍ളി ചേച്ചി എന്നാണ് എന്നാണ് വിളിച്ചുകൊണ്ടിരുന്നത്.
ചാര്‍ളിയിലെ നായകനെപ്പോലെ ഒരുപാട് യാത്ര ചെയ്ത് ഒരുപാട് പഠിച്ച്, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. ഇത്രയും ബുദ്ധിയും വിവരവും ഉള്ള ഒരാള്‍ എടുക്കുന്ന ഒരു തീരുമാനം എന്ന നിലയില്‍ ഞാന്‍ അതിനെ ബഹുമാനിക്കുന്നു.
എല്ലാവരും പഠിച്ച് ഒരു ഡോക്ടര്‍ ആകണം അല്ലെങ്കില്‍ സിനിമാനടി ആകണം, പ്രശസ്തയാകണം എന്നൊക്കെ ആലോചിക്കുന്നത് പോലെ തന്നെ അവളുടെ ആഗ്രഹം ആണത് ആ ആഗ്രഹം ഒരിക്കലും വേണ്ടാ എന്ന് പറയാന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല എന്ന് നിഖില വിമല്‍ പറഞ്ഞു.

