ഞാനും വിനീതും ഒരേ പ്രായമാണെങ്കിലും ബഹുമാനം കലര്‍ന്ന സൗഹൃദമാണ്. ഏതു സിനിമ ഇറങ്ങുമ്പോഴും വിനീതിന്റെ ഫോണ്‍ കോള്‍ ഞാന്‍ പ്രതീക്ഷിക്കും. നല്ലതാണെങ്കിലും മോശമാണെങ്കിലും കൃത്യമായി അഭിപ്രായം പറയും.
കരിയര്‍ ബലപ്പെടുത്താന്‍ വിനീത് ഒപ്പം നിന്നു. ആദ്യസിനിമ മാത്രമല്ല, പിന്നീടു ഹിറ്റ് സിനിമകള്‍ തന്നും അടിത്തറ ബലപ്പെടുത്തി. ആലുവാ കാലം മുതല്ക്കുള്ള ബന്ധമല്ലേ അല്ഫോണ്സുമായിട്ട്.
ഒരുമിച്ചു സ്വപ്നം കണ്ടു വളര്‍ന്ന സുഹൃത്തുക്കള്‍. സിനിമയെക്കുറിച്ചു മാത്രം ആലോചിക്കുന്ന ആളാണ് എല്ഫോണ്സ്. എന്നും നിലനില്‍ക്കുന്ന സൗഹൃദം. -നിവിന്‍ പോളി