ബ്ലൗസ് ധരിക്കാത്ത ഒരു കൂട്ടം പെണ്‍കുട്ടികള്‍; അവര്‍ പറയുന്ന കാരണങ്ങള്‍ കേട്ടാല്‍ ചെറുതായൊന്നു ഞെട്ടും, നോ ബ്ലൗസ് സാരി ചലഞ്ച് എന്നാല്‍ ഇതൊക്കെയാണ് ഭായ്

നോ ബ്ലൗസ് സാരി ചലഞ്ചുമായി പെണ്‍കുട്ടികള്‍ രംഗത്ത്. മുബൈയില്‍ പ്രതി വര്‍ഷം സാരി ഫെസ്റ്റിവല്‍ നടത്താറുള്ള ഹിമാന്‍ഷു വര്‍മ്മയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇങ്ങനെയൊരു ചലഞ്ച് മുന്നോട്ടു വച്ചത്. ചലഞ്ചില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി സാരികള്‍ സമ്മാനമായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബ്ലൗസും സാരിയും എന്ന രീതിയില്‍ കൊളോണിയല്‍ കാലത്താണ് സജീവമാകുന്നത്. അതിനു മുന്‍പും ബ്ലൗസ് ഇടാതെ തന്നെ സാരി ഉടുക്കുക എന്ന രീതി നമുക്കമുണ്ടായിരുന്നു.

ആ പരമ്പരാഗത തനിമയെ തിരിച്ചു കൊണ്ട് വരുക എന്ന ലക്ഷ്യമായിരുന്നു ചലഞ്ചിന് പിന്നില്‍ ഉണ്ടായിരുന്നത്. നിരവധി സ്ത്രീകളാണ് നവീനമായ ഈ വെല്ലുവിളി ഏറ്റെടുത്ത്, ബ്ലൗസ് ഉപേക്ഷിച്ചു കൊണ്ട് തന്നെ വൃത്തിയോടെയും ചാരുതയോടെയും സാരി ഉടുത്തു കൊണ്ടുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യ്തത്. പരമ്പരാഗത രീതിയിലും, ഏറെ പ്രത്യേകത നിറഞ്ഞ അത്യാധുനിക രീതിയിലും സാരികള്‍ ഉടുത്ത് കൊണ്ടാണ് പലരും പ്രത്യക്ഷപ്പെട്ടത്. നോ ബ്ലൗസ് സാരി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Related posts