വി​ല്ല​നാ​യി ഹൃ​ദ​യാ​ഘാ​തം; കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടി​ൽ ക​ഴി​യ​ണം; പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്  നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ മ​ല​യാ​ളി ന​ഴ്സ് സൗ​ദി​യി​ൽ മ​രി​ച്ചു 

തോട്ടയ്ക്കാട്: നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​നി​​രി​​ക്കെ മ​​ല​​യാ​​ളി യു​​വ​​തി സൗ​​ദി​​യി​​ൽ മ​​രി​​ച്ചു. കോ​​ട്ട​​യം തോ​​ട്ട​​യ്ക്കാ​​ട് സ്വ​​ദേ​​ശി​​നി അ​​നു​​ഷ്മ സ​​ന്തോ​​ഷ് കു​​മാ​​റാ(42 )ണ് ​​മ​​രി​​ച്ച​​ത്. ന​​ഴ്സാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന ഇ​​വ​​ർ ജോ​​ലി​നി​ർ​ത്തി നാ​​ട്ടി​​ലേ​​ക്ക് വരാനി​​രി​​ക്കെ​​ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​ത്തു​ട​​ർ​​ന്നാ​​യിരുന്നു മ​​രണം.

പ​​രേ​​ത​​നാ​​യ ബ്ര​​ഹ്മാ​​ന​​ന്ദ​​ന്‍റെയും ഐ​​ഷ ബാ​​യിയുടെയും മകളാണ്. ഭ​​ർ​​ത്താ​​വ്: സ​​ന്തോ​​ഷ് കു​​മാ​​ർ (എ​​സ് എ​​ൻ ഡി ​​പി യോ​​ഗം 1518- ആം ​​ന​​ന്പ​​ർ തോ​​ട്ട​​യ്ക്കാ​​ട് ശാ​​ഖാ സെ​​ക്ര​​ട്ട​​റി).

ഏ​​ക മ​​ക​​ൾ സൗ​​പ​​ർ​​ണി​​ക പു​​തു​​പ്പ​​ള്ളി ഡോ​​ണ്‍ ബോ​​സ്കോ വി​​ദ്യാ​​ർ​​ഥി​​നി. മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​വരാനു​​ള്ള ​​ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യിവരുന്നു.

Related posts

Leave a Comment