ഓ​ല​ചു​രു​ട്ടി, ത​ണ്ടു​തു​ര​പ്പ​ന്‍ ആ​ക്ര​മ​ണം; നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം


കു​ട്ട​നാ​ട്: കു​ട്ട​നാ​ട്ടി​ല്‍ ര​ണ്ടാം കൃ​ഷി ഇ​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ ഓ​ല​ചു​രു​ട്ടി​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം.വി​ത​ച്ച് 20 ദി​വ​സം മു​ത​ല്‍ 90 ദി​വ​സം​വ​രെ പ്രാ​യ​മാ​യ ചെ​ടി​ക​ളി​ല്‍ കീ​ട​സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

37 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 190 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് കീ​ട​സാ​ന്നി​ധ്യം കാ​ണു​ന്നു​ണ്ടെ​ങ്കി​ലും 60 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്താ​ണ് രൂ​ക്ഷ​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. മി​ക്ക​വാ​റും എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും വ​ലി​യതോ​തി​ല്‍ ഓ​ല​ചു​രു​ട്ടി​യു​ടേ​യും ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ത​ണ്ടു​തു​ര​പ്പ​ന്‍റേയും ശ​ല​ഭ​ങ്ങ​ളെ ധാ​രാ​ള​മാ​യി കാ​ണു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കാ​യി നി​യ​ന്ത്ര​ണമാ​ര്‍​ഗ​ങ്ങ​ള്‍ കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ച​ത്.

ശ​ല​ഭ​ങ്ങ​ളെ കാ​ണു​ന്ന മാത്രയിൽ കീ​ട​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്ത​രു​ത്. ശ​ല​ഭ​ങ്ങ​ളെ കൂ​ടു​ത​ലാ​യി ക​ണ്ടാ​ല്‍ 7-10 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പു​ഴു​ക്ക​ളു​ടെ സാ​ന്നി​ധ്യം കാ​ണാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പു​ഴു​ക്ക​ളെ കാ​ണാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ മാ​ത്ര​മേ കീ​ട​നാ​ശി​നി പ്ര​യോ​ഗം ഫ​ല​പ്ര​ദ​മാ​കു​ക​യു​ള്ളൂ. 100 ചു​വ​ടു​ക​ള്‍​ക്ക് ഒ​രു ചു​രു​ട്ടി​ല​ധി​കം കാ​ണു​ന്നു​ണ്ടെ​ങ്കി​ലാ​ണ് സാ​ധാ​ര​ണ​യാ​യി നി​യ​ന്ത്ര​ണ​മാ​ര്‍​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കു​ക.

വി​ത​ച്ച് 45 ദി​വ​സം വ​രെ പ്രാ​യ​മാ​യ ചെ​ടി​ക​ളി​ല്‍ ത​രി​രൂ​പ​ത്തി​ലു​ള്ള കീ​ട​നാ​ശി​നി​ക​ള്‍ മ​ണ്ണി​ല്‍ വ​ള​ത്തോ​ടൊ​പ്പ​മോ ജൈ​വവ​ള​ങ്ങ​ളോ​ടൊ​പ്പ​മോ ചേ​ര്‍​ത്തു​കൊ​ടു​ക്കാം. ത​രി​രൂ​പ​ത്തി​ലു​ള്ള കീ​ട​നാ​ശി​നി​ക​ള്‍ മ​ണ്ണി​ല്‍ പ്ര​യോ​ഗി​ക്കു​മ്പോ​ള്‍ ഫ​ല​പ്രാ​പ്തി ല​ഭി​ക്കു​ന്ന​തി​ന് നി​ല​ത്ത് മി​നു​ക്കം വെ​ള്ള​മു​ണ്ടാ​യി​രി​ക്ക​ണം.

ഈ ​വെ​ള്ളം ക​ണ്ട​ത്തി​ല്‍​നി​ന്നു ത​ന്നെ വ​ലി​യ​ണം. 45 ദി​വ​സ​ത്തി​നു മു​ക​ളി​ല്‍ പ്രാ​യ​മാ​യ ചെ​ടി​ക​ളി​ല്‍, കീ​ട​നാ​ശി​നി പ്ര​യോ​ഗം ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ ത​ളി​പ്ര​യോ​ഗം ത​ന്നെ ന​ട​ത്ത​ണം. കീ​ട​നാ​ശി​നി​ക​ള്‍ ത​ളി​ക്കു​മ്പോ​ള്‍ മി​ത്ര പ്രാ​ണി​ക​ള്‍​ക്കു നാ​ശ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

കൂ​ടാ​തെ ചി​ല കീ​ട​നാ​ശി​നി​ക​ള്‍ മു​ഞ്ഞ​യു​ടെ വം​ശ വ​ര്‍​ധന​വി​നു കാ​ര​ണ​മാ​കു​ന്ന​വ​യാ​ണ്. അ​തി​നാ​ല്‍ സാ​ങ്കേ​തി​ക ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചു മാ​ത്രം രാ​സ​കീ​ട​നാ​ശി​നി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ത​ളി​ക്കു​ക​യും ചെ​യ്യു​ക. തു​ട​രെ​ത്തു​ട​രെ കീ​ട​നാ​ശി​നി​ക​ള്‍ പ്ര​യോ​ഗി​ക്കു​ക, ശ​രി​യാ​യ അ​ള​വി​ല്‍ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക എ​ന്നി​വ​യെ​ല്ലാം കീ​ട​നാ​ശി​നി​യ്ക്കെ​തി​രേ വ​ള​രെ വേ​ഗ​ത്തി​ല്‍ കീ​ടം പ്ര​തി​രോ​ധ​ശേ​ഷി​ ആർജിക്കാന്‍ കാ​ര​ണ​മാ​കും.

അ​തി​നാ​ല്‍ വ​ള​രെ ശ്ര​ദ്ധാ​പൂ​ര്‍​വം വേ​ണം കീ​ട​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്താ​ന്‍.കൊ​തു​മ്പ് പ​രു​വം മു​ത​ലു​ള്ള ചെ​ടി​ക​ളി​ലെ കീ​ട​ബാ​ധ, ഉ​ട​ന​ടി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്ക​ണം. കൊ​തു​മ്പോ​ല​യി​ൽ കീ​ടാ​ക്ര​മ​ണം ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യി 938 3470697 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Related posts

Leave a Comment