
ഇന്ത്യൻ സിനിമയും സൽമാൻ ഖാനുമാണ് പാക്കിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നതെന്ന് പാക് നടിയും ഗായികയുമായ റാബി പിർസദ. ലാഹോറിലെ ഒരു പൊതു ചടങ്ങിൽവച്ചായിരുന്നു നടിയുടെ അഭിപ്രായപ്രകടനം. പാക്കിസ്ഥാൻ ബോളിവുഡ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ കുറ്റമാണെന്നാണ് നടിയുടെ പക്ഷം. ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ച് സൽമാൻ ഖാൻ നായകനാകുന്ന സിനിമകളിൽ കുറ്റകൃത്യങ്ങളാണ് പ്രധാനമായും കഥാപശ്ചാത്തലമാകുന്നത്. ഇന്ത്യൻ സിനിമകൾ നൽകുന്ന പാഠങ്ങൾ പാക്കിസ്ഥാൻ സംസ്കാരത്തെ നശിപ്പിക്കുകയാണ്, അവർ പറഞ്ഞു. പാക് ചിത്രങ്ങളെ വാനോളം പുകഴ്ത്തിയ നടി ഇവ കുട്ടികളെ പഠിപ്പിക്കുന്നത് നന്മയാണെന്നും അഭിപ്രായപ്പെട്ടു.
