ഇന്ത്യൻ സിനിമയും സൽമാൻ ഖാനുമാണ് പാക്കിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നതെന്ന് പാക് നടിയും ഗായികയുമായ റാബി പിർസദ. ലാഹോറിലെ ഒരു പൊതു ചടങ്ങിൽവച്ചായിരുന്നു നടിയുടെ അഭിപ്രായപ്രകടനം. പാക്കിസ്ഥാൻ ബോളിവുഡ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ കുറ്റമാണെന്നാണ് നടിയുടെ പക്ഷം. ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ച് സൽമാൻ ഖാൻ നായകനാകുന്ന സിനിമകളിൽ കുറ്റകൃത്യങ്ങളാണ് പ്രധാനമായും കഥാപശ്ചാത്തലമാകുന്നത്. ഇന്ത്യൻ സിനിമകൾ നൽകുന്ന പാഠങ്ങൾ പാക്കിസ്ഥാൻ സംസ്കാരത്തെ നശിപ്പിക്കുകയാണ്, അവർ പറഞ്ഞു. പാക് ചിത്രങ്ങളെ വാനോളം പുകഴ്ത്തിയ നടി ഇവ കുട്ടികളെ പഠിപ്പിക്കുന്നത് നന്മയാണെന്നും അഭിപ്രായപ്പെട്ടു.
Related posts
മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ ‘4 സീസൺസ്’ പൂർത്തിയായി
മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി. ജാസ്, ബ്ളൂസ്, ടാംഗോ...രാജകുമാരിയെപ്പോലെ ഐശ്വര്യലക്ഷ്മി; ചിത്രങ്ങൾ വൈറൽ
രാജകുമാരിയെപ്പോലെ അതീവസുന്ദരിയായി എത്തിയിരിക്കുകയാണ് നടി ഐശ്വര്യലക്ഷ്മി. വൈബ്രന്റ് നീല നിറത്തിലുള്ള വ്യത്യസ്തമായ ഔട്ട്ഫിറ്റണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണു...മലയാള സിനിമയുടെ നിറയൗവനം മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ: ആഘോഷമാക്കി ആരാധകർ
മലയാള സിനിമയുടെ നിറയൗവനം മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാൾ. കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ...