ശ്രീനഗർ: നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്റെ വെടിവയ്പ് തുടർച്ചയായ 11-ാം രാത്രിയും തുടർന്നു.ജമ്മു കാഷ്മീരിലെ ഒന്നിലധികം മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം ഇന്നലെ രാത്രി പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നീ പ്രദേശങ്ങൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽനിന്നാണ് വെടിവയ്പ് റിപ്പോർട്ട് ചെയ്തത്.
26 പേർ കൊല്ലപ്പെട്ട ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ.