ബോളിവുഡിലെ മിന്നും താരമാണ് പരിനീതി ചോപ്ര. നടി പ്രിയങ്ക ചോപ്രയുടെ കസിന് കൂടിയാണ് പരിനീതി ചോപ്ര. എങ്കിലും തന്റേതായ പാതയുണ്ടാക്കിയാണ് പരിനീതി സിനിമയിലെത്തുന്നത്. സിനിമയിലെത്തും മുമ്പ് മറ്റ് ജോലികളും പരിനീതി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് പരിനീതി ചോപ്ര.
തന്റെ കുട്ടിക്കാലത്ത് കുടുംബത്തില്‍ സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. എങ്കിലും തന്റെ അച്ഛനും അമ്മയും നല്ല കാഴ്ചപ്പാടുകള്‍ എനിക്ക് പകര്‍ന്നു നല്‍കിയിരുന്നു. അതിനാലാണ് കഷ്ടപ്പാടുകളെ നേരിടാന്‍ എനിക്ക് സാധിച്ചത്. എന്റെ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പക്കല്‍ എനിക്കൊരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിത്തരാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. അവര്‍ മാര്‍ക്കറ്റില്‍ പോയി രസഗുള വാങ്ങി വരും.
അതും ഒരു കിലോയല്ല, ഒരു കഷണം. അതാണ് ബര്‍ത്ത് ഡേ കേക്കിന് പകരം ഞങ്ങള്‍ മുറിച്ചിരുന്നത്. എന്റെ കുടുംബം കഷ്ടപ്പെടുമ്പോള്‍ മുത്തച്ഛനും മുത്തശ്ശിയും കെനിയയില്‍ സുഖജീവിതം നയിക്കുകയായിരുന്നു കെനിയില്‍ കഴിഞ്ഞിരുന്ന മുത്തച്ഛനും മുത്തശിയും ധനികരായിരുന്നു. അമ്പാലയിലുള്ള ഞങ്ങളുടെ പക്കില്‍ ഒന്നുമില്ലായിരുന്നു. എല്ലാ വര്‍ഷവും സമ്മര്‍ വെക്കേഷന് സമയത്ത് ഞാന്‍ രണ്ട് മാസം അവിടെ പോയി രാജകീയ ജീവിതം ജീവിക്കും. അതുകൊണ്ടൊക്കെ എനിക്കും സഹോദരനും ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ സാധിക്കും. ആരുമായും സൗഹൃദം സ്ഥാപിക്കാം- പരിനീതി പറഞ്ഞു.
പരിനീതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പിന്തുണയ്ക്കും അനുകമ്പയ്ക്കുമൊപ്പം താരത്തിന് പരിഹാസവും ലഭിക്കുന്നുണ്ട്. കത്തി ഉണ്ടായിരുന്നില്ലേ അതോ വിരലുകൊണ്ടാണോ രസഗുള മുറിച്ചിരുന്നത്? ഹെയര്‍പിന്‍ കൊണ്ടാണ് മുറിച്ചിരുന്നത് അതും ആരുടെ കൈയില്‍ നിന്നോ കടം വാങ്ങിയത്. എന്നൊക്കെയായിരുന്നു കമന്റുകൾ.
അതേസമയം ഇത്രയും ദരിദ്രരായിരുന്നിട്ടും പിന്നെ എങ്ങനെയാണ് ലണ്ടനില്‍ പഠിക്കാന്‍ പോകാന്‍ സാധിച്ചതെന്നാണ് ചിലര്‍ ചോദിക്കുന്നത്.
പ്രിയങ്കയുടെ അമ്മ എംഎല്‍എയുടെ മകളാണ്. ഇവരെല്ലാം സാധാരണ നിലയില്‍ ധനികരാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ പരിനീതിയോട് ഒരു പൊടിക്ക് അടങ്ങണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
എഎപി നേതാവായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ ഭര്‍ത്താവ്. ഈയടുത്താണ് ഇരുവരും വിവാഹിതരായത്.