തൃശൂർ: തൃശൂരിൽ ഏഴുവയസുള്ള മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. പേരാമംഗലത്താണു സംഭവം. കുട്ടി വിവരം പറഞ്ഞതു ഡോക്ടറോടാണ്. മണലൂർ സ്വദേശിയാണ് അറസ്റ്റിലായ അഭിഭാഷകൻ. വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
അഭിഭാഷകനും ഭാര്യയും രണ്ടു വർഷമായി വേർപിരിഞ്ഞു താമസിക്കുകയാണ്. കോടതി ഉത്തരവു പ്രകാരം അച്ഛൻ ഞായറാഴ്ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്താണു പീഡനം നടന്നിരുന്നത്.
ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ഇവർക്കുണ്ടായിരുന്നത്. പിരിഞ്ഞ് താമസിക്കുന്നതിനാൽ ഞായറാഴ്ചകളിൽ പിതാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകും. ആണ്‍കുട്ടി അസുഖബാധിതനാണ്.
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുപോയ സമയത്തു ഡോക്ടറോടാണു പെണ്‍കുട്ടി പീഡനക്കാര്യം തുറന്നു പറയുന്നത്. തുടർന്ന് ഡോക്ടർ വൈദ്യപരിശോധന നടത്തി വിവരം പോലീസിനു കൈമാറി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.