മലയാളികള്‍ക്ക് സുപരിചിതയാണ് നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പേളി മാണി. ഇപ്പോള്‍ നടി സാമന്തയ്ക്കൊപ്പമുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണു താരം.
ഒരു സ്ത്രീ എന്ന നിലയില്‍, ഞാന്‍ എപ്പോഴും ആദരിക്കപ്പെടേണ്ട സ്ത്രീകളെ തിരയുന്നു, അകത്തും പുറത്തും സൗന്ദര്യമുളള അപൂര്‍വ വ്യക്തികളില്‍ ഒരാളാണു സാമന്ത. അവരോടൊപ്പമുള്ള ഈ നിമിഷത്തിന് ഞാന്‍ വളരെ നന്ദിയുള്ളവളാണ്.അവര്‍ വളരെ സുന്ദരിയാണ്… സാമന്തയ്ക്കൊപ്പമുളള ചിത്രത്തിനൊപ്പം പേളി കുറിച്ചു.
അതേസമയം, ജീവിതത്തില്‍ നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങളും വിവാഹമോചന പ്രതിസന്ധികളുമെല്ലാം അതിജീവിച്ച് അഭിനയരംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് സാമന്ത. സംവിധായകരായ രാജ് ആന്‍ഡ് ഡി കെ-യുടെ സിറ്റാഡെല്‍: ഹണി ബണ്ണി എന്ന സീരിസിലാണ് ഒടുവില്‍ സാമന്ത പ്രത്യക്ഷപ്പെട്ടത്.
രക്ത ബ്രഹ്മാണ്ഡ് എന്ന ചിത്രത്തിലും ബംഗാരം എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ തെലുങ്ക് ചിത്രമായ ശുഭത്തിലൂടെ നിര്‍മാതാവായും സാമന്ത അരങ്ങേറ്റം കുറിച്ചു.