സ്വ​കാ​ര്യ​ബ​സു​ക​ൾ ചൊ​വ്വാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്കു ന​ട​ത്തും; ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 22 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ ചൊ​വ്വാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 22 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വും ന​ട​ത്തു​മെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മി​തി അ​റി​യി​ച്ചു.

ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്, ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ​യും പെ​ർ​മി​റ്റു​ക​ൾ അ​തേ​പ​ടി യ​ഥാ​സ​മ​യം പു​തു​ക്കു​ക, അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്രം ക​ണ്‍​സ​ഷ​ൻ ല​ഭ്യ​മാ​ക്കു​ക, വി​ദ്യാ​ർ​ഥി യാ​ത്രാ​നി​ര​ക്ക് കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ക ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണു പ​ണി​മു​ട​ക്ക്.

Related posts

Leave a Comment