തെന്നിന്ത്യൻ സിനിമകളിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ബോളിവുഡിലും സാന്നിധ്യമറിയിച്ച താരമാണ് പ്രിയാമണി. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകുന്ന താരമാണ് പ്രിയാമണി. മുസ്തഫ രാജ് ആണ് പ്രിയാമണിയുടെ ഭർത്താവ്. 2017 ലായിരുന്നു വിവാഹം.
വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് നടി. ഗ്ലാമറസ് റോളുകളോടും ഇന്റിമേറ്റ് രംഗങ്ങളോടും നടി നോ പറയുന്നു. തനിക്ക് ഭർത്താവും കുടുംബവുമുള്ളതിനാൽ ഇത്തരം റോളുകൾ ചെയ്യില്ലെന്നാണ് പ്രിയാമണി പറഞ്ഞത്.
മുസ്തഫ രാജുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് പ്രിയാണിയിപ്പോൾ. ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പ്രണയം മനോഹരമായ ഇമോഷനാണ്. എല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ കടന്ന് പോകുന്ന ഇമോഷൻ. അവസാനം നിങ്ങൾ നിങ്ങളുടെ യഥാർഥ പങ്കാളിയെ കണ്ടെത്തുമ്പോഴുള്ള ഫീലിംഗ് തീർത്തും വ്യത്യസ്തമാണ്.
മുസ്തഫയെ കണ്ടപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്. ഒരു ഇവന്റിൽ വച്ചാണ് ആദ്യമായി കാണുന്നത്. നേരത്തെ ഇവന്റ് മാനേജരായിരുന്നു അദ്ദേഹം . ഒരുപാട് കോർപറേറ്റ് ഇവന്റുകളും സിനിമാ ഇവന്റുകളും ചെയ്തിട്ടുണ്ട്. അങ്ങനെയയൊരു ഇവന്റിൽ വെച്ചാണ് കാണുന്നത്. ഞാനാണ് ആദ്യ മൂവ് നടത്തിയത്. എനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞു. ആദ്യം മുസ്തഫ ഗൗരവത്തിലെടുത്തില്ല. സിനിമാ നടിയായതിനാലായിരുന്നു അത്. എന്നാൽ ഞാൻ ഇമോഷണൽ ബ്ലാക്ക്മെയിൽ നടത്തി. അത് വിജയിച്ചു- പ്രിയാമണി പുഞ്ചിരിയോടെ പറഞ്ഞു.
ഇപ്പോൾ ഭർത്താവ് യുഎസിലാണ്. അവിടെയാണ് വർക്ക് ചെയ്യുന്നത്. കൊവിഡ് കാരണം ഇവന്റ് മാനേജ്മെന്റിന്റെ ഷോപ്പുകൾ അടച്ച് പൂട്ടേണ്ടി വന്നു. അതിൽ നിന്നും തീർത്തും വിപരീതമായ ഓയിൽ ആന്റ് ഗ്യാസ് മേഖലയിലാണ് ഇപ്പോൾ. അത് നല്ല രീതിയിൽ പോകുന്നു. ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്.
ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്. എന്റെ പ്രൊഫഷനിലും അദ്ദേഹം ശ്രദ്ധ കൊടുക്കുന്നു. സിനിമാ കരിയറിലെ ബിസിനസ് കാര്യങ്ങൾ നോക്കുന്നത് മുസ്തഫയാണ്. എന്തെങ്കിലുമുണ്ടെങ്കിൽ മുസ്തഫയെ വിളിക്കെന്ന് ഞാൻ പറയും. ഈ ഡൈനാമിക്കിൽ ഞാൻ വളരെ കംഫർട്ടബിൾ ആണ്. ലോംഗ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായതിനാൽ എപ്പോഴും വിളിക്കാറുണ്ട്.
എല്ലാ പത്ത് മിനിറ്റിലും വിളിക്കും. എല്ലാ കാര്യങ്ങളും പറയും. ഒന്നും മറച്ച് വയ്ക്കില്ല. കമ്മ്യൂണിക്കേഷനാണ് പ്രധാനം. പലചരക്ക് കടയിൽ പോകുന്നുണ്ടെങ്കിൽ അതും മുസ്തഫയെ വിളിച്ച് പറയും. അതു പോലെ തന്നെയാണ് തിരിച്ചും- പ്രിയാമണി പറയുന്നു.