ആംബുലൻസിലെ പീഡനം; ആരോഗ്യവകുപ്പിന്‍റേത് ഗുരുതര വീഴ്ച; സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കുറ്റക്കാരെയെല്ലാം ജയിലിലടയ്ക്കണമെന്ന് എകെസിഎച്ച്എംഎസ്


കോ​ട്ട​യം: കോ​വി​ഡ്-19 രോ​ഗി​യാ​യ ദ​ളി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച് ജ​യി​ലി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു മ​ഹാ​സ​ഭ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ര്‍​ധ​രാ​ത്രി​യി​ല്‍ രോ​ഗി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ളെ മാ​ത്രം ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി​വി​ട്ട​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ​ത്.

​പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​ല്‍ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ പോ​ലീ​സ് ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​ത്ത​ത് പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണ്. വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കേ​സി​ല്‍ സം​ഭ​വി​ച്ച​തും ഇ​തു ത​ന്നെ​യാ​ണ്.

പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത സ​ര്‍​ക്കാ​രി​നെ ത​ള്ളി​പ്പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​നന്‍റ് എം.​കെ. അ​പ്പു​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​കു​ട്ട​പ്പ​ന്‍, പി.​ജി. അ​ശോ​ക് കു​മാ​ര്‍, അ​ജി​കു​മാ​ര്‍ മ​ല്ല​പ്പ​ള്ളി, മ​ധു നീ​ണ്ടൂ​ര്‍, കെ.​കെ. ക​രു​ണാ​ക​ര​ന്‍, ഒ.​കെ സാ​ബു, ത​ങ്ക​ച്ച​ന്‍ മ്യാ​ലി​ല്‍, രാ​ജേ​ഷ് മ​ല്ല​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment