ബംഗളൂരു: കർണാടകയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതിയുടെ കാറും ഇരുചക്രവാഹനങ്ങളും യുവാവ് കത്തിച്ചു. ബംഗളൂരു സുബ്രഹ്മണ്യപുരയിലാണു സംഭവം.
രാഹുലിന്റെ പ്രണയാഭ്യർഥന യുവതി പലതവണ നിരസിച്ചിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിക്കുകയും കുറ്റകൃത്യത്തിലേക്കു നയിക്കുകയും ചെയ്തത്. രാഹുലും കൂട്ടുകാരും ബൈക്കുകളിൽ യുവതിയുടെ വീട്ടിലെത്തി വാഹനങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു.
തുടർന്ന് അവർ സുബ്രഹ്മണ്യപുരയിലെ ശ്രീനിധിയിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് പോയി. അവിടെ പാർക്ക് ചെയ്തിരുന്ന യുവതിയുടെ കാറിനും തീയിട്ടു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനെയും ഇവർ ആക്രമിച്ചു. സുബ്രഹ്മണ്യപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.