ദുബായ്: ലോകകപ്പ് ചാന്പ്യൻമാരായ ഓസ്ട്രേലിയ ഐസിസി ഏകദിന റാങ്കിംഗിൽ 34 വർഷത്തെ ഏറ്റവും താഴ്ന്ന റാങ്കിംഗിൽ. പുതിയ റാങ്കിംഗിൽ ആറാം സ്ഥാനത്താണ് ഓസ്ട്രേലിയ. 1984ൽ-ൽ ആണ് ഇതിനു മുന്പ് ഓസ്ട്രേലിയ ആറാം സ്ഥാനത്തെത്തുന്നത്.
ഓസ്ട്രേലിയ ആറാം സ്ഥാനത്തേക്കു താഴ്ന്നപ്പോൾ പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകളാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലാണ് ഓസീസ് ഇപ്പോൾ പങ്കെടുക്കുന്നത്. അഞ്ചു മത്സരപരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഓസീസ് പരാജയപ്പെട്ടു. ഇതാണ് ടീമിനെ റാങ്കിംഗിൽ പിന്നോട്ടടിച്ചത്.
