കാ​ശ് മോ​ഹി​ച്ച​ല്ല വ​ന്ന​ത്, അഭിനയം വിൽചെയറിൽ ഇരുന്നെന്ന് റബേക്ക

ചെ​മ്പ​നീ​ര്‍ പൂ​വി​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് സ്റ്റെ​പ്പ് ഇ​റ​ങ്ങി​യ​പ്പോ​ള്‍ വീ​ണ​താ​ണ്. ക​ണ​ങ്കാ​ലി​ന് സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ചു. സ​ര്‍​ജ​റി ക​ഴി​ഞ്ഞ് ഒ​രുമാ​സം ക​ഴി​ഞ്ഞു. കാ​ലി​ല്‍ സ്‌​ക്രൂ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ഷൂ​ട്ടിം​ഗി​നൊ​ക്കെ പോ​കു​ന്നു​ണ്ടാ​യി​രു​ന്നു.

വീ​ല്‍​ചെ​യ​റി​ല്‍ ഇ​രു​ന്നാ​ണ് അ​ഭി​ന​യി​ച്ച​ത്. കാ​ലി​ന് ഇ​പ്പോ​ള്‍ കു​ഴ​പ്പ​മി​ല്ല. ബൂ​ട്ടി​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്. വാ​ക്ക​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു ഉ​ദ്ഘാ​ട​ന​ ച​ട​ങ്ങി​ന് അ​ത് കൊ​ണ്ടു​വ​ന്നാ​ല്‍ ബു​ദ്ധി​മു​ട്ടാ​കും.

സ്റ്റെ​പ്പ് ക​യ​റാ​നാ​യി സ​ഹാ​യി​ക്കാ​ന്‍ ആ​ളു​ണ്ടാ​യി​രു​ന്നു. ഞാ​ൻ കാ​ശ് മോ​ഹി​ച്ച​ല്ല ഈ ​പ​രി​പാ​ടി​ക്കു വ​ന്ന​ത്. ഈ ​ഷോ​പ്പി​ന്‍റെ ഉ​ട​മ​യാ​യ ചേ​ച്ചി​യു​മാ​യി ഒ​രു​പാ​ടു നാ​ള​ത്തെ പ​രി​ച​യ​മു​ണ്ട്. -റ​ബേ​ക്ക

 

Related posts

Leave a Comment