വാഹനാപകടത്തിൽ മരണപ്പെട്ട മിമിക്രി കലാകാരൻ സുധിയുടെ ഭാര്യ രേണുവിന്റെ റീൽസ് വീഡിയോ പുറത്ത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് രൂക്ഷ വിമർശനമാണ് നേരിടുന്നത്.
ചാന്തുപൊട്ട് എന്ന ചിത്രത്തിൽ ദിലീപ് ഗോപിക കോംന്പോയിൽ പിറന്ന ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന റൊമാന്റിക് പാട്ടാണ് രേണു റിക്രിയേറ്റ് ചെയ്തത്. ദാസേട്ടൻ കോഴിക്കോട് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവേഴ്സ് ഉള്ള ഷണ്മുഖ ദാസ് ആണ് രേണുവിനൊപ്പം പാട്ടിൽ അഭിനയിച്ചിരിക്കുന്നത്.
വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഇരുവരും രൂക്ഷ വിമർശനമാണ് നേരിടുന്നത്. സുധി മരിച്ചിട്ട് അധികം ആകുന്നതിനു മുൻപേ ഇത് വേണ്ടായിരുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. സുധിച്ചേട്ടൻ ഇതെങ്ങനെ സഹിക്കും സുധി ചേട്ടന്റെ ആത്മാവ് ഓർമ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ ഇങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു.