എല്ലാവരിലും ഒരു ഗ്രേ ഷേഡ് ഉണ്ട്. ഞങ്ങൾ ഒരിക്കലും പൂർണമായും വെള്ളയോ കറുപ്പോ അല്ല. സന്ദീപ് റെഡ്ഡി വംഗ അത്തരം ഒരു സങ്കീർണ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്, അത്രമാത്രം. ആളുകൾ അനിമൽ എന്ന ചിത്രത്തെ ആഘോഷിച്ചു.
അത് ബോക്സ് ഓഫീസിൽ വൻ വിജയമായി. അതിനാൽ, വിമർശനങ്ങൾ ഒരിക്കലും ശല്യമല്ല. നടന്മാരും നടിമാരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അവരുടെ യഥാർഥ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നില്ല.
ഞങ്ങൾ സ്ക്രീനിൽ അഭിനയിക്കുകയാണ്, ഞങ്ങളുടെ യഥാർഥ വ്യക്തിത്വം വേറെയാണ്. ഒരു നടനെ അവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അതാണ് അഭിനയം.
-രശ്മിക