മുംബൈ: നിശ്ചിത 50 ഓവറിലും തുടർന്നുള്ള സൂപ്പർ ഓവറിലും പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളെ നിശ്ചയിക്കാൻ സാധിക്കാതെവന്നപ്പോൾ മറ്റൊരു സൂപ്പർ ഓവർ കൂടി ആകാമായിരുന്നു എന്ന് ഇന്ത്യൻ മുൻ താരം സച്ചിൻ തെണ്ടുൽക്കർ. ഇംഗ്ലണ്ട് x ന്യൂസിലൻഡ് ലോകകപ്പ് ഫൈനലിലെ ജേതാക്കളെ നിശ്ചയിക്കാൻ ടീമുകൾ അടിച്ച ബൗണ്ടറിയുടെ കണക്ക് നോക്കിയത് ശരിയായില്ലെന്നും സച്ചിൻ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ മാത്രമല്ല, എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്. അതിനാൽ ടൈ ആകുന്ന മത്സരങ്ങളിൽ ഫലം കാണാനായി സൂപ്പർ ഓവർ ആവർത്തിക്കുന്നതിൽ തെറ്റില്ലെന്നും സച്ചിൻ പറഞ്ഞു.
ഒരു സൂപ്പർ ഓവർകൂടി ആകാമായിരുന്നു: സച്ചിൻ
