അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്; ‘കുറ്റക്കാരെന്ന്’ കണ്ടെത്തിയാല്‍ ഒന്നര ലക്ഷം രൂപ പിഴ; പ്രണയ വിവാഹവും കുറ്റകൃത്യം

അ​ഹ​മ്മ​ദാ​ബാ​ദ്: അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ത ജി​ല്ല​യി​ലെ താ​ക്കൂ​ർ സ​മു​ദാ​യ​ക്കാ​രാ​ണ് പെ​ൺ​കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. മൊ​ബൈ​ൽ ‌ഉ​പ​യോ​ഗ​ത്തെ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കും. “കു​റ്റ​ക്കാ​രെ​ന്ന്’ ക​ണ്ടെ​ത്തെു​ന്ന​വ​രു​ടെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കാ​നും ജ​ലൂ​ലി​ൽ ഗ്രാ​മ​ത്തി​ൽ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചു.

വി​വാ​ഹാ​വ​ശ്യ​ത്തി​നു​ള്ള അ​ധി​ക​ച്ചെ​ല​വു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തു​വ​ഴി ആ ​പ​ണം ലാ​ഭി​ക്കാ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ച‌​താ​യി സി​ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ന്തി​ബാ​യ് താ​ക്കൂ​ർ പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ൺ വി​ല​ക്കി​നെ കു​റി​ച്ചും പി​ഴ​യീ​ടാ​ക്കു​ന്ന​തി​നെ കു​റി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം കൂ​ടു​ന്ന സ​മു​ദാ​യ യോ​ഗ​ത്തി​ൽ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ണ​യ വി​വാ​ഹ​ത്തെ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നും സ​മു​ദാ​യ അം​ഗ​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ വി​വാ​ഹം ക​ഴി​ച്ചാ​ൽ ത​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം അ​ത് കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പ​തി​നൊ​ന്നോ​ളം ഗ്രാ​മ​ങ്ങ​ളി​ലാ​കും ‘ഭ​ര​ണ​ഘ​ട​ന’ നി​ല​വി​ൽ വ​രു​ന്ന​ത്.

എ​ന്നാ​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തോ​ട് യോ​ജി​ക്കാ​നാ​കി​ല്ലെ​ന്ന് താ​ക്കൂ​ർ സ​മു​ദാ​യ നേ​താ​വും കോ​ൺ​ഗ്ര​സ് മു​ൻ എം​എ​ൽ​എ​യു​മാ​യ അ​ൽ​പേ​ഷ് താ​ക്കൂ​ർ പ​റ​ഞ്ഞു. ഈ ​നി​യ​മം ആ​ൺ​കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ ന​ല്ല​താ​കു​മാ​യി​രു​ന്നു. ത​ന്‍റെ ഒ​രു പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നെ​ന്നും അ​തി​നാ​ൽ അ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts