ബംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് ചീഫ് വിപ്പും ബിജെപി നേതാവും എംഎൽസിയുമായ എൻ. രവികുമാറിനെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
രവികുമാറിന്റെ അപകീർത്തികരമായ പരാമർശത്തെ കർണാടക ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ അപലപിച്ചു. അദ്ദേഹം നിരുപാധികം മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് രവികുമാർ വിവാദ പ്രസ്താവന നടത്തിയത്.
ബിജെപി പ്രതിനിധി സംഘത്തിൽ നിന്ന് നിവേദനം സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച രവികുമാർ, പകൽ സമയത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജോലികളിൽ മുഴുകിയിരിക്കുകയാണെന്നും രാത്രിയിൽ മാത്രമാണ് അവർ സർക്കാർ ചുമതലകൾ നിർവഹിക്കുന്നതെന്നുമാണ് പറഞ്ഞത്.