തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കി ഇന്ന് പാന്‍ഇന്ത്യന്‍ താരമായി വളര്‍ന്നു നില്ക്കുന്ന നടിയാണ് സമാന്ത റൂത്ത് പ്രഭു. എന്നും വാർsത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടിയുടെ വ്യക്തി ജീവിതവും, ആരോഗ്യാവസ്ഥയും എന്നും മാധ്യമങ്ങളുടെ ഇഷ്ട വിഷയമായിരുന്നു.എല്ലാകാര്യങ്ങളും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന സിനിമാ മേഖലയിലെ ചരുക്കം ചില നായിക നടിമാരിൽ ഒരാളാണ് സാമന്ത. ഇപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങളോട് കയർക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
വര്‍ക്ക് ഔട്ടിന് ശേഷം ജിമ്മില്‍ നിന്നും ഇറങ്ങി വരുന്ന സാമന്തയ്ക്ക് നേരേ കാമറയുമായി നില്ക്കുന്ന ഓണ്‍ലൈന്‍ ചാനലുകളോടാണ്താരം ചൂടായിരിക്കുന്നത്. ജിമ്മിന് പുറത്ത് നിന്ന് അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയ ഓൺലൈൻ ചാനലുകാരോട് ഒന്ന് നിര്‍ത്തൂവെന്ന് പറഞ്ഞാണ് സാമന്ത വണ്ടിയിലേക്ക് കയറുന്നത്.
ഫോണിൽ സംസാരിച്ചുകൊണ്ട് ജിമ്മിൽ നിന്നു പുറത്തിറങ്ങുന്നതിനിടെ തന്റെ ചിത്രങ്ങൾ എടുക്കുന്ന ചാനലുകാരോട് എടുക്കരുതെന്ന് ആദ്യം അഭ്യർഥിച്ചിരുന്നു. ഇതുകൂട്ടാക്കാതെ വീണ്ടും ദൃശ്യങ്ങൾ പകർത്തിയപ്പോഴാണ് താരം പ്രകോപിതയായത്. വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് സാമന്തയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്. ജീവിതത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് പലപ്പോഴും പല സെലിബ്രേറ്റികൾ സംസാരിക്കാറുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണിത്.
എന്നാല്‍ നടി ദേഷ്യപ്പെടുന്നതിനെതിരെയും കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മേക്കപ്പ് ഇല്ലാത്തതുകൊണ്ടാണോ വീഡിയോ എടുക്കരുതെന്ന് പറയുന്നത് എന്നാണ് പലരുടേയും ചോദ്യം. എന്തായാലും ക്ഷുഭിതയായി വാഹനത്തിലേക്ക് കയറുന്ന സാമന്തയുടെ കാർ ലാൻഡ് റോവർ റേഞ്ച് റോവർ വോഗ് ആണെന്ന് ഇതിടിനടിൽ വണ്ടിഭ്രാന്തൻമാർ കണ്ടുപിടിച്ചിട്ടുണ്ട്. സ്റ്റോപ്പ് ഇറ്റ് ഗയ്സ് എന്ന് ഓണ്‍ലൈന്‍ ചാനലുകാരോട് ദേഷ്യപ്പെടുന്ന സാമന്തയുടെ വീഡിയോ എന്തായാലും വൈറലായിക്കഴിഞ്ഞു.