ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറയെ ആരാധകരുളള നടിയാണ് സാമന്ത. നടന് നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം പലതരം ഗോസിപ്പുകളും സാമന്തയെക്കുറിച്ചുണ്ടായിട്ടുണ്ട്. 2010ല്‍ ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത് വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് കടത്തുവരുന്നത്. അതേവര്‍ഷം തന്നെ ‘യെ മായാ ചെസാവെ’ എന്ന തെലുങ്ക് ചിത്രത്തിലും സാമന്ത നായികയായി. ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു.
ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് നടി. ‘നത്തിംഗ് ടു ഹൈഡ്’ എന്ന ഹാഷ് ടാഗില്‍ സാന്ത പങ്കുവച്ച വീഡിയോയാണ് കണ്ടാണ് ആരാധകര്‍ ഞെട്ടിയത്. ഈ വീഡിയോയില്‍ സാമന്തയുടെ കഴുത്തിലെ ടാറ്റൂ മായ്ച്ചിരിക്കുകയാണ്. നാഗചൈതന്യ നായകനായ ‘യെ മായാ ചെസാവെ’ എന്ന സിനിമയുടെ ഓര്‍മ്മയ്ക്കായി ‘വൈ എം സി’ എന്നാണ് കഴുത്തിന്റെ പുറകില്‍ നടി ടാറ്റൂ ചെയ്തിരുന്നത്.
വിവാഹമോചനം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ആ ടാറ്റൂ നടി മായ്ക്കുന്നത്. 2010ലാണ് ‘യെ മായാ ചെസാവെ’ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായതെന്നാണ് വിവരം. പിന്നാലെ 2017ല്‍ വിവാഹിതരമായി. ആരാധകരെ കടുത്ത നിരാശയിലാക്കി 2021ല്‍ ഇരുവരും വിവാഹമോചിതരുമായി.
കഴിഞ്ഞ വര്‍ഷമാണ് നാഗചൈതന്യ, ബോളിവുഡ് താരവും മോഡലുമായ ശോഭിത ധൂലിപാലയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ സാമന്ത ടാറ്റൂ മായ്ച്ചിട്ടില്ലെന്നും പരസ്യത്തിന്റെ ആവശ്യത്തിനായി മറച്ചതാണെന്നും ചില ആരാധകര്‍ പറയുന്നു. ടാറ്റൂ ചെയ്തതില്‍ തനിക്ക് കുറ്റോബോധമുണ്ടെന്ന് 2020ല്‍ ആരാധകരുമായി നടത്തിയ സംവാദത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു.