എല്ലാം പറയുമോ ഹാർഡ് ഡിസ്ക്..! കൊല്ലത്ത് യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം; സി​സിടി​വി ദൃ​ശ്യ​ങ്ങ​ളും ഫോ​ൺ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കു​ന്നു


കൊ​ല്ലം: കു​ണ്ട​റ​യി​ൽ യു​വ​തി​യെ എ​ൻ​സി​പി നേ​താ​വ് അ​പ​മാ​നി​ക്കാ​ൻ​ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഫോ​ൺ രേ​ഖ​ക​ളും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു തു​ട​ങ്ങി.

ഇ​ന്ന് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ വൈ​കു​ന്ന​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി‍​യി​ട്ടു​ണ്ട്. എ​ൻ​സി​പി നേ​താ​വ് യു​വ​തി​യു​ടെ കൈയില്‍ പി​ടി​ച്ച​താ​യി പ​റ​യു​ന്ന ഹോ​ട്ട​ലി​ലെ സി​സി​ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ എ​ൻ​സി​പി നേ​താ​ക്ക​ൾ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും യു​വ​തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് നേ​താ​ക്ക​ൾ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഈ ​വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി ചാ​ക്കോ​യ്ക്ക് കൈ​മാ​റി.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ ഇ​ന്ന് യു​വ​തി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കും. അ​തേ​സ​മ​യം കു​ണ്ട​റ​യി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, പീ​ഡ​ന കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച മ​ന്ത്രി എ​ൻ.​കെ ശ​ശീ​ന്ദ്ര​നെ​തി​രേ കേ​സെ​ടു​ക്കു​ക, അ​ന്വേ​ഷ​ണ​ത്തി​ൽ അ​നാ​സ്ഥ കാ​ട്ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഇ​ന്ന​ലെ യു​വ​മോ​ർ​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്‌ ന​ട​ത്തി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​എ​ൽ അ​ജേ​ഷ് മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ണ്ട​റ ആ​ശു​പ​ത്രി മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച യു​വ​മോ​ർ​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഇ​ള​മ്പ​ള്ളൂ​രി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​വ​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടു സ്വീ​ക​രി​ച്ച മ​ന്ത്രി എ .​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മ​ഹി​ളാ കോ​ണ്ഗ്ര​സ് കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

റെ​യി​ൽ​വെ സ്റ്റേ​ഷ​ന് മു​ന്നി​ൽ നി​ന്നു​മാ​രം​ഭി​ച്ച മാ​ർ​ച്ച് ഇ​ള​മ്പ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. ഉ​ദ്ഘാ​ട​നം പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

Related posts

Leave a Comment