സാ​​ത്വി​​ക്- ചി​​രാ​​ഗ് സ​​ഖ്യം ഇ​​ന്നി​​റ​​ങ്ങും

ന്യൂ​​ഡ​​ൽ​​ഹി: സ്ഥി​​ര​​ത​​യാ​​ർ​​ന്ന കു​​തി​​പ്പ് തു​​ട​​രാ​​നും സീ​​സ​​ണി​​ലെ ത​​ങ്ങ​​ളു​​ടെ ക​​ന്നി കി​​രീ​​ടം നേ​​ടാ​​നും ല​​ക്ഷ്യ​​മി​​ട്ട് സാ​​ത്വി​​ക്സാ​​യി​​രാ​​ജ് ര​​ങ്കി​​റെ​​ഡ്ഡി​​യും ചി​​രാ​​ഗ് ഷെ​​ട്ടി​​യും ഇ​​ന്ന് മ​​ക്കാ​​വു ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 300 പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും. അ​​ടു​​ത്ത മാ​​സം പാ​​രീ​​സി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നുള്ള തയാ റെടുപ്പിലാണ് താ​​ര​​ങ്ങ​​ൾ.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ന​​ട​​ന്ന ചൈ​​ന ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 1000ൽ ​​ഏ​​ഷ്യ​​ൻ ഗ​​യിം​​സ് ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ ഇ​​രു​​വ​​രും സെ​​മി​​ഫൈ​​നലി​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. മ​​ലേ​​ഷ്യ​​യു​​ടെ ര​​ണ്ടാം സീ​​ഡു​​ക​​ളാ​​യ ആ​​രോ​​ണ്‍ ചി​​യ, സോ ​​വൂ​​യി യി​​ക്ക് എ​​ന്നി​​വ​​രോ​​ടാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

ലോ​​ക മൂ​​ന്നാം ന​​ന്പ​​ർ ജോ​​ഡി​​ക​​ളു​​ടേ​​ത് സ്ഥി​​ര​​ത​​യു​​ള്ള പ്ര​​ക​​ട​​ന​​മാ​​ണ് സീ​​സ​​ണാ​​ണി​​ൽ. ഇ​​ന്ത്യ ഓ​​പ്പ​​ണ്‍, സിം​​ഗ​​പ്പു​​ർ ഓ​​പ്പ​​ണ്‍, മ​​ലേ​​ഷ്യ ഓ​​പ്പ​​ണ്‍ എ​​ന്നി​​വ​​യി​​ൽ സെ​​മി​​ഫൈ​​ന​​ലി​​ലെ​​ത്തി. ഇ​​ന്തോ​​നേ​​ഷ്യ ഓ​​പ്പ​​ണി​​ൽ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ലും. അ​​തേ​​സ​​മ​​യം ക​​ഴി​​ഞ്ഞ ആ​​ഴ്ച ന​​ട​​ന്ന ജ​​പ്പാ​​ൻ ഓ​​പ്പ​​ണി​​ൽ ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

Related posts

Leave a Comment