സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ. പുരുഷൻമാരുടെ ഡബിൾസിലെ ആദ്യ റൗണ്ടിൽ മലേഷ്യയുടെ ചൂംഗ് ഹോൻ ജിയാൻ-മുഹമ്മദ് ഹൈക്കാൽ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സാത്വിക്ക്-ചിരാഗ് സഖ്യം പ്രീക്വാർട്ടറിൽ കടന്നത്.
40 മിനിറ്റിൽ താഴെ മാത്രം നീണ്ട മത്സരത്തിൽ 21-16, 21-13 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം വിജയിച്ചത്. വ്യാഴാഴ്ചയാണ് പ്രീക്വാർട്ടർ പോരാട്ടം.
സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റൺ: സാത്വിക്ക്-ചിരാഗ് സഖ്യം പ്രീക്വാർട്ടറിൽ
