ഞാൻ പണത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. നമുക്കു കിട്ടേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ അത്തരം സ്ഥലത്തു നിൽക്കാൻ വലിയ ബുദ്ധിമുട്ടാണ്. ലൊക്കേഷനിൽ നിന്നിറങ്ങിപ്പോയിട്ടുണ്ട്. ആ ഡയറക്ടറുടെ പടത്തിൽ പിന്നെ എന്നെ വിളിച്ചിട്ടില്ല. അവിടെ സത്യംപറഞ്ഞാൽ ഞാൻ തെറ്റ് ചെയ്തു. നമ്മൾ പറയേണ്ടതു പറയണം, ഇറങ്ങിപ്പോകാൻ പാടില്ലായിരുന്നു.
വിനയേട്ടന്റെ ലൊക്കേഷനിൽ നിന്നാണു പോയത്. ഇപ്പോഴൊന്നുമല്ല, കുറേ വർഷങ്ങൾക്ക് മുമ്പ്. വിനയേട്ടൻ സംഭവം അറിഞ്ഞിട്ടില്ല. മോൻ വളരെ കുഞ്ഞാണ്. അവിടെയാണെങ്കിൽ റൂമില്ല. ഒരു ആർട്ടിസ്റ്റ് വരുമ്പോൾ അവർക്കറിയില്ലേ റൂമൊക്കെ ശരിയാക്കണമെന്ന്. വൈകുന്നേരമേ റൂം ശരിയാകുകയുള്ളൂവെന്നു പറഞ്ഞു.
എനിക്ക് വലിയ സങ്കടമായി. ആരോടും സംസാരിക്കാൻ നിന്നില്ല. ഞാൻ ഇറങ്ങിപ്പോയി. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റേത് അടുത്ത സീനുമായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ എനിക്കു കുറ്റബോധം തോന്നി. വിനയേട്ടനെ വിളിച്ച് കാര്യംപറഞ്ഞു. ഏതായാലും പോയില്ലേ, വിട്ടേക്ക് എന്നു പറഞ്ഞു.
വിനയേട്ടൻ പിന്നെ എന്നെ വിളിച്ചിട്ടേയില്ല.കുറേക്കാലത്തിനുശേഷം വിനയേട്ടനെ കണ്ടപ്പോൾ കാര്യം പറഞ്ഞു. അപ്പോൾ നമുക്ക് വീണ്ടും സിനിമ ചെയ്യാമെന്നൊക്കെ പറഞ്ഞു. പിന്നെ ചാലക്കുടിക്കാരൻ ചങ്ങാതിയിലേക്കു വിളിച്ചു. പക്ഷേ, ആ റോൾ ചില കാരണങ്ങൾ കൊണ്ടു കിട്ടിയില്ല. ഇപ്പോഴാണെങ്കിൽ ഞാൻ അങ്ങനെ ചെയ്യില്ല. -സീനത്ത്