പ്രശസ്ത ഗായിക സിതാരയുടെ കാര്‍ അപകടത്തില്‍ പെട്ടു. തൃശൂരില്‍ വച്ചാണ് ടെലിഫോണ്‍ പോസ്റ്റിലേക്ക് കാര്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. തൃശൂര്‍ പൂങ്കുന്നത്തു വച്ചാണ് സംഭവം. കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. കനത്ത മഴയത്ത് റോഡില്‍ ചളിനിറഞ്ഞതാണ് അപകടത്തിനു കാരണം.
ഗായിക സിതാരയുടെ കാര്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി
