നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ശ്രീയ രമേഷ്. മലയാളത്തിലും തെലുങ്കിലും സീരിയൽ രംഗത്ത് താരം സജീവമാണ്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമാണ് ശ്രിയയെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ തെലുങ്ക് സീരിയലിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ലൊക്കേഷൻ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗിനിടെ ശ്രീയ ഉടുത്തിരുന്ന സാരിയിലേക്ക് തീ ആളിപ്പടരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ശ്രീയയുടെ സാരിത്തുമ്പിൽ തീപടരുന്നതും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും തീപടരുന്നതും ഭയന്നു നിലവിളിക്കുന്ന താരത്തെയും ദൃശ്യങ്ങളിൽ കാണാം.
സഹതാരങ്ങളും അണിയറ പ്രവർത്തകരും അമ്പരന്ന് നിൽക്കുന്നതിനിടെ മറ്റൊരു താരം കാർപ്പെറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു. കത്തിയ സാരിയുടെ ഭാഗം ഊരി മാറ്റിയാണ് താരം രക്ഷപ്പെട്ടത്. ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശീലയ്ക്ക് പിന്നിൽ എന്നാണ് വീഡിയോക്കൊപ്പം ശ്രിയ രമേഷ് കുറിച്ചത്.
മലയാള ചലച്ചിത്ര-സീരിയൽ അഭിനേത്രിയായ ശ്രീയ രമേശ് കുങ്കുമപ്പൂവ്,ഏഴ് രാത്രികൾ,സത്യമേ ജയതേ തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും ആണ് ശ്രീയയുടെ ആദ്യ ചലച്ചിത്രം. മോഹൻലാലാണ് ഈ ചിത്രത്തിൽ നായകൻ. തുടർന്ന് അനീസ്യ, വേട്ട,കൃഷ്ണം, ഒപ്പം, മോഹൻലാൽ, വികടകുമാരൻ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.