നടിയായും ഗായികയായും ശ്രദ്ധ നേടിയ താരമാണു കമൽഹാസന്റെ മകൾ ശ്രുതി ഹാസന്. എന്നാല്‍ തുടക്കനാളുകളില്‍ തന്റെ ശബ്ദം അംഗീകരിക്കാന്‍ സിനിമ ഇന്‍ഡസ്ട്രി തയാറായിരുന്നില്ലെന്നു പറയുകയാണു ശ്രുതി ഹാസന്. തമിഴില്‍ ശബ്ദത്തിനു വലിയ ട്രോളാണു ലഭിച്ചതെന്നും അതുകൊണ്ടു തന്നെ സ്വന്തമായി ഡബ്ബ് ചെയ്യുന്നതു വളരെ കുറവായിരുന്നെന്നും ശ്രുതി പറഞ്ഞു.
ശ്രുതി കേന്ദ്ര കഥാപാത്രങ്ങളിലൊരാളായി എത്തുന്ന കൂലി എന്ന രജനികാന്ത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. വളരെ വ്യത്യസ്തമായ, ഡീപ്പ് ആയ ശബ്ദമാണ് എന്റേതെന്നായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. പിന്നീട് ഏറെ കഴിഞ്ഞാണ് സ്വന്തം ശബ്ദം തന്നെ അഭിനയിച്ച കഥാപാത്രങ്ങള്‍ക്കു നല്കാന് കഴിഞ്ഞത്. എന്നാല്‍ ഹിന്ദി സിനിമാ ഇന്‍ഡസ്ട്രിയും പ്രേക്ഷകരും എന്റെ ശബ്ദം സ്വീകരിച്ചു.
ഹിന്ദിയില്‍ എന്റേതിനു സമാനമായ ശബ്ദമുള്ള നടിമാര്‍ നേരത്തെതന്നെ ഉണ്ടായിരുന്നതാകാം കാരണം. തമിഴിലെ എന്റെ തുടക്കനാളുകളില്‍ ശബ്ദത്തിന്റെ പേരില്‍ ഞാന്‍ ഒരുപാടു ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഡീപ്പ് ആയ ശബ്ദമായിരുന്നതായിരുന്നു കാരണം. എന്നാല്‍ ഹിന്ദിയിലുള്ളവര്‍ക്ക് എന്റെ ശബ്ദം ഓകെ ആയിരുന്നു. കാരണം, അവര്‍ക്ക് അത്തരം ഡീപ്പും ഡിഫറന്റുമായ ശബ്ദങ്ങള്‍ ഓകെ ആണ്. മാത്രമല്ല, റാണി മുഖര്‍ജി, സുസ്മിത സെന്‍ തുടങ്ങിയ അത്തരം ശബ്ദമുള്ള നടികള്‍ അവിടെ ഉണ്ടല്ലോ.
അവരുടെ ശബ്ദം എന്നേക്കാളും ഡീപ്പ് ടോണിലുള്ളതാണ്. തെലുങ്കില്‍ എന്റെ ശബ്ദം സ്വീകരിക്കണോ വേണ്ടയോ എന്ന കണ്ഫ്യൂഷന് ആയിരുന്നു. നാഗ് അശ്വിനാണ് തെലുങ്കില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ആദ്യമായി അവസരം നല്‍കുന്നത്. പിന്നീട് മറ്റുള്ളവരും ഓകെ ആയി. സലാറിലും എനിക്കു സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനായി. വീരസിംഹ റെഡ്ഡിയിലും ഡബ്ബ് ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ, നടന്നില്ല. കൂലിയില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഞാന്‍ തന്നെയാണു ഡബ്ബ് ചെയ്യുന്നത് ശ്രുതി ഹാസന് പറഞ്ഞു.