ഇനി ആശ്വാസത്തിന്‍റെ നാളുകൾ… 70കാ​ര​ന്‍റെ പി​ത്താ​ശ​യ​ത്തി​ൽ​നി​ന്ന് നീ​ക്കി​യ​ത് 8,125 ക​ല്ലു​ക​ൾ

എ​ഴു​പ​തു​കാ​ര​ന്‍റെ പി​ത്താ​ശ​യ​ത്തി​ൽ​നി​ന്ന് 8,125 ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്ത് ഡോ​ക്‌​ട​ർ​മാ​ർ. ഹ​രി​യാ​ന ഗു​രു​ഗ്രാ​മി​ലെ ഫോ​ർ​ട്ടി​സ് മെ​മ്മോ​റി​യ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണു ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. പി​ത്ത​സ​ഞ്ചി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​നി​ല​യി​ലു​ള്ള ക​ല്ലു​ക​ൾ നീ​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​റോ​ളം വേ​ണ്ടി​വ​ന്നു.

ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന‍​യെ​ത്തു​ട​ർ​ന്നാ​ണു വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ൾ​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗി​ൽ പി​ത്താ​ശ​യ​ത്തി​ൽ അ​മി​ത​ഭാ​രം കാ​ണു​ക​യും തു​ട​ർ​ന്ന് മി​നി​മ​ലി ഇ​ൻ​വേ​സീ​വ് ലാ​പ്രോ​സ്കോ​പ്പി​ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ക​ല്ലു​ക​ൾ നീ​ക്കി​യ​ശേ​ഷം അ​വ എ​ണ്ണാ​ൻ ആ​റു മ​ണി​ക്കൂ​ർ വേ​ണ്ടി​വ​ന്നെ​ന്നു പ​റ​യു​ന്നു.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്‌​ചാ​ർ​ജ് ചെ​യ്‌​തെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന വേ​ദ​ന​യി​ൽ​നി​ന്നു രോ​ഗി​ക്ക് ആ​ശ്വാ​സം ല​ഭി​ച്ചെ​ന്നും ഡോ​ക്‌​ട​ർ​മാ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment