ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി അമേരിക്ക, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിലേക്കു കോൺഗ്രസ് എംപി ശശി തരൂർ നയിക്കുന്ന സർവകക്ഷി പാർലമെന്ററി സംഘം ഡൽഹിയിൽനിന്ന് അമേരിക്കയിലേക്കു പുറപ്പെട്ടു.
\തരൂരിനു പുറമെ ബിജെപി എംപിമാരായ തേജസ്വി സൂര്യ, ഭുവനേശ്വർ കലിത, ശശാങ്ക് മണി ത്രിപാഠി, എൽജെപിയുടെ (രാം വിലാസ്) ശാംഭവി ചൗധരി, ടിഡിപിയുടെ ജിഎം ഹരീഷ് ബാലയോഗി, ശിവസേനയുടെ മിലിന്ദ് ദേവ്റ, ജെഎംഎമ്മിന്റെ സർഫറാസ് അഹമ്മദ്, യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ സാൻ തരാൻജിത്ത് എന്നിവരാണു പ്രതിനിധി സംഘത്തിലുള്ളത്.
ഇത് സമാധാനത്തിന്റയും പ്രത്യാശയുടെയും ദൗത്യമാണെന്നും ഭീകരതയാൽ നാം നിശബ്ദരാകില്ലെന്ന സന്ദേശം ലോകത്തിനു നൽകുമെന്നും പുറപ്പെടും മുമ്പ് തരൂർ പറഞ്ഞു.