ട്രം​പ് അ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ടു​ന്ന ആ​ള​ല്ലെന്ന് സുസ്മിതാ സെൻ

മി​സ് യൂ​ണി​വേ​ഴ്സാ​യ ശേ​ഷം നി​ര​വ​ധി പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്തു മി​സ് യൂ​ണി​വേ​ഴ്സ് സം​ഘ​ട​ന എ​ന്നെ വി​ളി​ച്ച് ഫ്രാ​ഞ്ചൈ​സി ഏ​റ്റെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. ഇ​ത് സ​ത്യ​മാ​ണോ എ​ന്നാ​ണ് ഞാ​ൻ ഇ​ക്കാ​ര്യം കേ​ട്ട​പ്പോ​ൾ അ​വ​രോ​ടു തി​രി​ച്ചു ചോ​ദി​ച്ച​ത്. കാ​ര​ണം അ​തെ​ന്‍റെ ഒ​രു സ്വ​പ്ന​മാ​യി​രു​ന്നു.

ആ ​ക​രാ​റി​ൽ ഒ​പ്പുവ​ച്ചു. അ​തി​നു ശേ​ഷ​മാ​ണ് ക​രാ​ർ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് അ​റി​ഞ്ഞ​ത്. ആ ​കാ​ലം അ​ത്ര എ​ളു​പ്പ​മു​ള്ള​തോ ര​സ​ക​ര​മോ ആ​യി​രു​ന്നി​ല്ല. ഭാ​ഗ്യ​വ​ശാ​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് എ​ന്‍റെ മേ​ല​ധി​കാ​രി​യാ​യി​രു​ന്നി​ല്ല.

പാ​രാ​മൗ​ണ്ട് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, മാ​ഡി​സ​ൺ സ്ക്വ​യ​ർ ഗാ​ർ​ഡ​ൻ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു ഞാ​ൻ ജോ​ലി​ചെ​യ്തി​രു​ന്ന ഒ​രു വ​ർ​ഷ​ക്കാ​ലം മി​സ് യൂ​ണി​വേ​ഴ്സി​ന്‍റെ ചു​മ​ത​ല. ഞാ​ൻ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഫ്രാ​ഞ്ചൈ​സി ഉ​ട​മ മാ​ത്ര​മാ​യി​രു​ന്നു. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി പ​ല​പ്പോ​ഴും ഡോ​ണ​ൾ​ഡ് ട്രം​പി​നെ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹം എ​ന്‍റെ ബോ​സാ​ണെ​ന്നു തോ​ന്നി​യി​ട്ടി​ല്ല. ചി​ല മ​നു​ഷ്യ​ര്‍​ക്ക് ന​മ്മ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ സാ​ധി​ക്കും. അ​ധി​കാ​ര​മോ പ​ണ​മോ കൊ​ണ്ടാ​യി​രി​ക്കി​ല്ല അ​ത്. അ​വ​രു​ടെ രീ​തി​ക​ൾ കൊ​ണ്ടാ​യി​രി​ക്കും. എ​ന്നാ​ൽ ട്രം​പ് അ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ടു​ന്ന ആ​ള​ല്ല.

  • സു​സ്മി​ത സെ​ൻ

Related posts

Leave a Comment