മലയാളത്തിലെ ഹോട്ട് ഐക്കണായി പ്രേക്ഷകര്‍ കാണുന്ന താരമാണു ശ്വേത മേനോന്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കാന്‍ നടി മടിച്ചിട്ടില്ല. ഇതിന്റെപേരില്‍ കുറ്റപ്പെടുത്തലുകള്‍ വന്നപ്പോഴും നടി കാര്യമാക്കിയില്ല. കാമസൂത്രയുടെ പരസ്യത്തില്‍ ശ്വേത അഭിനയിച്ചതു വലിയ വിവാദമായിരുന്നു. തന്റെ ബോള്‍ഡായ ചോയ്സുകളെക്കുറിച്ചു സംസാരിക്കുകയാണു ശ്വേത മേനോൻ:
“ഇനിയും ഇതു ചെയ്യുമോ എന്നു ചോദിച്ചാല്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാന്‍ പാടില്ല. സംവിധായകന് പറഞ്ഞിട്ടാണ് ഇറോട്ടിക് രംഗങ്ങളില്‍ അഭിനയിച്ചത്. അതെന്റെ ജോലിയാണ്. ഇറോട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാര്‍ട്ട്, കാമറ, ആക്ഷന്‍, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആര്‍ട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. സത്യം പറഞ്ഞാല്‍ അതിന്റെ കാരണം എന്റെ വ്യക്തതയാണ്.
എനിക്ക് എന്റെ ഇന്‍ഡസ്ട്രിയില്‍നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല. എനിക്കു സിനിമാരംഗത്ത് റൊമാന്‍സുണ്ടായിട്ടില്ല. ഒരാളെ വിവാഹം ചെയ്യാന്‍ തോന്നുമ്പോഴാണു റൊമാന്സുണ്ടാവുക. അതു നടക്കില്ലെന്ന് എനിക്കറിയാം. സിനിമാരംഗത്തെ പ്ലസും മൈനസും അറിയാം.ഒരേസമയത്ത് രണ്ടുപേരും ഔട്ട് ഡോര്‍ പോയി ഷൂട്ട് ചെയ്ത് തിരിച്ചുവന്നാല്‍ പിന്നെ ഫാമിലി ലൈഫ് ഇല്ല. അതുകൊണ്ട് ആക്ഷനും കട്ടിനും ഇടയില്‍ ജീവിതം കഴിഞ്ഞു. റിയാലിറ്റിയില്‍ അതൊന്നുമില്ല.
ഞാന്‍ ചെയ്യുന്നകഥാപാത്രങ്ങള് എനിക്കു തീരുമാനിക്കാന്‍ പറ്റില്ല. എനിക്കു വരുന്ന കഥാപാത്രങ്ങളെ എനിക്ക് എടുക്കാന്‍ പറ്റുകയുള്ളു”- ശ്വേത മേനോന് പറഞ്ഞു.എനിക്കു രണ്ട് അഫയറുകള്‍ ഉണ്ടായിരുന്നു. മൂന്നാമത്തെ ആളെ ഞാന്‍ വിവാഹവും ചെയ്തു. ബ്രാോക്കണ് റിലേഷന്‍ഷിപ്പില്‍ നിന്നു താന്‍ പഠിച്ചത് അവര്‍ ബ്രോക്ക് ആണെന്നാണ്.
ആ ബന്ധങ്ങളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. മുന്‍ പങ്കാളികളില്‍ ഒരാള്‍ മരിച്ചുപോയി. ഒരാളുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും ശ്വേത മേനോന് വ്യക്തമാക്കി.
ഒറ്റക്കുട്ടിയാണു ഞാന്‍. മാതാപിതാക്കളായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്സ്. സഹോദരങ്ങളെ മിസ് ചെയ്തിട്ടുണ്ട്. ചില സമയത്ത് ഫ്രണ്ട്സുണ്ടായിട്ടില്ല. പക്ഷേ, അതെല്ലാം നികത്തിയത് എന്റെ പേരന്റ്സാണ്. അച്ഛന് സുഹൃത്തായിരുന്നു. അതേസമയത്ത് അത്ര തന്നെ സ്ട്രിക്റ്റായി വളര്‍ത്തി. നല്ല അടി കിട്ടിയിട്ടുണ്ട്. ഒരുപാടു ഫ്രീഡം കിട്ടിയിട്ടുണ്ട്.
അതേസമയം പ്രിന്‍സിപ്പിളുകളുടെ അപ്പുറത്തു കളിക്കാന്‍ അനുവാദമില്ലായിരുന്നു. മോളെയും അതു തന്നെയാണു ഞാന്‍ പഠിക്കുന്നത്. കര്‍മ വിശ്വാസിയാണു ഞാന്‍. മോശം കര്‍മം അറിഞ്ഞോ അറിയാതെയോ ഞാന്‍ ചെയ്യില്ല. അതില്‍ തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നുംശ്വേത വ്യക്തമാക്കി.