മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് സ്വാസിക. സീത എന്ന സീരിയലിലൂടെയാണ് സ്വാസിക ആദ്യം ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. പിന്നീട് താരം സിനിമയില്‍ എത്തുകയായിരുന്നു. അതേസമയം, തന്റെ പഴയ നിലപാടുകളില്‍ നിന്നും മാറിയിട്ടില്ലെന്നും ഇന്നും താന്‍ അതുപോലെയാണെന്നും പറയുകയാണ് സ്വാസിക. മുമ്പ് താന്‍ ഭര്‍ത്താവിന്റെ നിയന്ത്രണത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളാണെന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോഴും അഭിപ്രായത്തില്‍ മാറ്റമില്ലെന്നും സ്വാസിക പറയുന്നു. കല്യാണം കഴിച്ച് ഫാമിലിയായി ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. കല്യാണം താല്പര്യമില്ല എന്നൊരു മനോഭാവമില്ലെന്നും പക്ഷേ അതിന് വേണ്ടി ഒരു തിടുക്കമില്ലെന്നാണ് സ്വാസിക പറയുന്നത്. ഇത്ര വയസായി, അതുകൊണ്ട് ഇപ്പോള്‍ തന്നെ കല്യാണം കഴിക്കണമെന്നൊരു ചിന്തയില്ല. നല്ല രീതിയില്‍ വരുമ്പോള്‍ വരട്ടെയെന്നുള്ളതേയുള്ളൂ. പക്ഷേ കഴിക്കില്ല എന്നൊരു ആറ്റിറ്റിയൂഡ് ഇല്ലെന്നും താരം മനസ് തുറക്കുന്നു. തന്റെ ഭര്‍ത്താവ് നോ പറഞ്ഞാല്‍ സ്വീകരിക്കാന്‍ തയാറാണെന്നും ഡോമിനേറ്റിംഗ് ആവുന്നതില്‍ പ്രശ്നമില്ലെന്നും താരം…
Read More